ദോഹ: കോഴിക്കോട് ജില്ലയിലെ വടകര, മടപ്പള്ളി ഗവ. സ്കൂളിലെ പൂർവവിദ്യാർഥികളുടെയും സ്കൂൾ അഭ്യുദയകാംക്ഷികളുടെയും ഖത്തറിലെ സൗഹൃദ കൂട്ടായ്മയായ മടപ്പള്ളി അലുമ്നി ഫോറം (എം.എ.എഫ്-മാഫ്) ഖത്തർ ചാപ്റ്റർ വാർഷിക ജനറൽ ബോഡി യോഗവും വാർഷിക സംഗമവും ദോഹ അരോമ റസ്റ്റാറന്റ് ഹാളിൽ നടന്നു. ലോക കേരളസഭ അംഗവും സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. മാഫ് ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാൻ കെ.കെ. മുസ്തഫ ഹാജി അബ്ദുൽ റഊഫിന് മെമന്റോ കൈമാറി. അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ പത്മരാജ് കൈനാട്ടി പൊന്നാടയണിയിച്ചു.
യോഗത്തിൽ പ്രസിഡന്റ് പ്രശാന്ത് ഒഞ്ചിയം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷമീർ മടപ്പള്ളി സ്വാഗതം പറഞ്ഞു. നിസാർ കളത്തിൽ, സഫ്വാൻ വെള്ളിക്കുളങ്ങര, അൽതാഫ് വള്ളിക്കാട്, ശിവൻ വള്ളിക്കാട്, നൗഫൽ ചോറോട്, നജീബ് തുണ്ടിയിൽ, ശംസുദ്ദീൻ കൈനാട്ടി തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. മദനി വള്ളിക്കാട് നന്ദി പറഞ്ഞു. ഭാരവാഹികൾ: കെ.കെ. മുസ്തഫ ഹാജി (അഡ്വൈസറി ബോർഡ് ചെയർ), പത്മരാജ് കൈനാട്ടി (വൈസ് ചെയർ), റയീസ് മടപ്പള്ളി (പ്രസി), കെ.ടി.കെ. ജ്യോതിഷ് (ജന. സെക്ര), മദനി വള്ളിക്കാട് (ട്രഷ), ഷമീർ മടപ്പള്ളി, സകരിയ്യ കൈനാട്ടി, ഗോപകുമാർ വള്ളിക്കാട്, നിസാർ ചാലിൽ (വൈസ് പ്രസിഡന്റുമാർ), പ്രശാന്ത് ഒഞ്ചിയം, പ്രതീഷ് ലാൽ മണ്ടോടി, ഗിരീഷ് മടപ്പള്ളി, അൻസാരി വെള്ളിക്കുളങ്ങര (ജോ. സെക്രട്ടറിമാർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.