മു​ൻ​വ​ർ​ഷം ന​ട​ന്ന മെ​യ്ഡ് ഇ​ൻ ഖ​ത്ത​ർ പ്ര​ദ​ർ​ശ​ന​ത്തി​ൽ​നി​ന്ന്

സ്വ​ദേ​ശി വ്യ​വ​സാ​യി​ക പ്ര​ദ​ർ​ശ​ന​വു​മാ​യി ‘മെ​യ്ഡ് ഇ​ൻ ഖ​ത്ത​ർ’

ദോ​ഹ: ന​വം​ബ​ർ 29 മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു വ​രെ ദോ​ഹ എ​ക്‌​സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ (ഡി.​ഇ.​സി.​സി) ന​ട​ക്കു​ന്ന ‘മെ​യ്ഡ് ഇ​ൻ ഖ​ത്ത​ർ’ പ്ര​ദ​ർ​ശ​ന​ത്തി​ൽ 450ഓ​ളം ക​മ്പ​നി​ക​ൾ പ​​ങ്കെ​ടു​ക്കു​മെ​ന്ന് ഖ​ത്ത​ർ ചേം​ബ​ർ അ​റി​യി​ച്ചു.

ഫ​ർ​ണി​ച്ച​ർ, ഭ​ക്ഷ​ണം, പെ​ട്രോ​കെ​മി​ക്ക​ൽ​സ്, സേ​വ​ന​ങ്ങ​ൾ, ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ൾ, മ​റ്റു മേ​ഖ​ല​ക​ളി​ലെ വ്യ​വ​സാ​യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ആ​റ് മേ​ഖ​ല​ക​ളി​ലാ​യി ഇ​തു​വ​രെ 450ഓ​ളം ക​മ്പ​നി​ക​ൾ എ​ക്‌​സി​ബി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഖ​ത്ത​ർ ചേം​ബ​ർ ചെ​യ​ർ​മാ​നും ‘മെ​യ്ഡ് ഇ​ൻ ഖ​ത്ത​ർ’ എ​ക്‌​സി​ബി​ഷ​ൻ ഉ​ന്ന​താ​ധി​കാ​ര സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി പ​റ​ഞ്ഞു.

ത​യാ​റെ​ടു​പ്പു​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യെ​ന്നും ഖ​ത്ത​ർ ആ​സ്ഥാ​ന​മാ​യ വ്യാ​വ​സാ​യി​ക ക​മ്പ​നി​ക​ളു​ടെ വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​നാ​യി​രി​ക്കും ഇ​ത്ത​വ​ണ എ​ക്‌​സി​ബി​ഷ​ൻ സാ​ക്ഷ്യം വ​ഹി​ക്കു​ക​യെ​ന്നും ശൈ​ഖ് ഖ​ലീ​ഫ ആ​ൽ​ഥാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​ദ​ർ​ശ​ന​ത്തി​നാ​യു​ള്ള ഡി.​ഇ.​സി.​സി​യി​ലെ 30,000 ച​തു​ര​ശ്ര​മീ​റ്റ​ർ സ്ഥ​ലം ക​മ്പ​നി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പൂ​ർ​ത്തി​യാ​യി. പ്രാ​ദേ​ശി​ക വ്യ​വ​സാ​യ​ത്തി​ന്റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​സ​ന്ധി​ക​ളും വെ​ല്ലു​വി​ളി​ക​ളും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പാ​ന​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കും.

വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം, ഖ​ത്ത​ർ ഡെ​വ​ല​പ്‌​മെ​ന്റ് ബാ​ങ്ക്, ഖ​ത്ത​ർ ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ സ്റ്റാ​ൻ​ഡേ​ഡ്‌​സ് ആ​ൻ​ഡ് മെ​ട്രോ​ള​ജി, ഇ​ൻ​വെ​സ്റ്റ് പ്ര​മോ​ഷ​ൻ ഏ​ജ​ൻ​സി ഖ​ത്ത​ർ, ഖ​ത്ത​ർ ഫ്രീ​സോ​ൺ അ​തോ​റി​റ്റി, ഖ​ത്ത​ർ ചേം​ബ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​ഭാ​ഷ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന ‘ഖ​ത്ത​റി​ലെ വ്യ​വ​സാ​യ​ങ്ങ​ളു​ടെ ഭാ​വി’ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള ച​ർ​ച്ച ആ​ദ്യ​ദി​നം ന​ട​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളെ​യും സേ​വ​ന​ങ്ങ​ളെ​യും കു​റി​ച്ച് സ​ന്ദ​ർ​ശ​ക​ർ​ക്ക് കൂ​ടു​ത​ൽ ഉ​ൾ​ക്കാ​ഴ്ച ന​ൽ​കു​ക​യാ​ണ് എ​ക്‌​സി​ബി​ഷ​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. വ്യ​വ​സാ​യ വി​ദ​ഗ്ധ​രു​മാ​യും നി​ക്ഷേ​പ​ക​രു​മാ​യും ഇ​ട​പ​ഴ​കാ​നും രാ​ജ്യ​ത്തെ വി​വി​ധ ക​മ്പ​നി​ക​ളു​ടെ വി​ജ​യ​ഗാ​ഥ​ക​ളെ പ​രി​ച​യ​പ്പെ​ടാ​നും സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​വ​സ​രം ല​ഭി​ക്കും.

ഖ​ത്ത​രി വ്യ​വ​സാ​യം മെ​ച്ച​പ്പെ​ടു​ത്തു​ക, വ്യ​വ​സാ​യി​ക വി​ക​സ​ന​ത്തി​നാ​യു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്റെ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ക, ആ​ഭ്യ​ന്ത​ര ത​ല​ത്തി​ലും ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ലും ഖ​ത്ത​രി ഉ​ൽ​പ​ന്ന​ങ്ങ​ളെ​യും വ്യ​വ​സാ​യ​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, വ്യ​വ​സാ​യി​ക പ​ദ്ധ​തി​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ നി​ക്ഷേ​പ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പി​ന്തു​ണ​ക്കു​ക​യും ചെ​യ്യു​ക എ​ന്നി​വ​യും എ​ക്‌​സി​ബി​ഷ​നി​ലൂ​ടെ സം​ഘാ​ട​ക​ർ ല​ക്ഷ്യ​മി​ടു​ന്നു. ‘മെ​യ്ഡ് ഇ​ൻ ഖ​ത്ത​ർ’ എ​ക്‌​സി​ബി​ഷ​നി​ലേ​ക്ക് ഗ​ൾ​ഫ് വ്യാ​പാ​ര പ്ര​തി​നി​ധി​ക​ളു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി.​സി.​സി ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സി​നെ ഖ​ത്ത​ർ ചേം​ബ​ർ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - 'Made in Qatar' with indigenous industrial exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.