ദോഹ: കേരള മദ്രസാ എജുക്കേഷന്‍ ബോര്‍ഡ് (മജ്ലിസ്) നടത്തിയ പൊതുപരീക്ഷയിൽ അല്‍മദ്റസ അല്‍ഇസ്ലാമിയ ദോഹയിൽ നിന്ന് മികച്ച വിജയം നേടിയവരെ ആദരിക്കാനുള്ള 'തക്രീം 2021' പരിപാടി വെള്ളിയാഴ്ച നടക്കും. മൂന്ന് പതിറ്റാണ്ടിലേറെയായി സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി(സി.ഐ.സി)യുടെ മേല്‍നോട്ടത്തിൽ ഐഡിയല്‍ ഇന്ത്യൻ സ്കൂളിലാണ് മദ്റസ പ്രവർത്തിച്ചുവരുന്നത്. ഇത്തവണ 113 കുട്ടികളില്‍ 26 പേർ ഫുൾ എ പ്ലസും 35 പേർ എപ്ലസ് ഗ്രേഡും നേടി മികച്ച വിജയം കരസ്ഥമാക്കി. ഇവരെയും മദ്റസ നടത്തിയ സെക്കണ്ടറി ഫൈനല്‍ പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിദ്യാർഥികളെയുമാണ് ആദരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് 6.45ന് സൂം പ്ലാറ്റ്ഫോമിലാണ് ചടങ്ങ്. (Zoom ID : 836 588 0997 പാസ്കോഡ്: 54321).
ഇൻറഗ്രേറ്റഡ് എഡുകേഷനല്‍ കൗണ്‍സിൽ ഓഫ് ഇന്ത്യ സിഇഒ ഡോ. ബദീഉസ്സമാൻ പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും. കേരള മദ്റസ എജുക്കേഷൻ ബോര്‍ഡ് ഡയറക്ടർ സുഷീർ ഹസന്‍, ഐഡിയല്‍ ഇന്ത്യൻ സ്കൂള്‍ പ്രസിഡൻറ് ഡോ. എം.പി. ഹസന്‍കുഞ്ഞി, പ്രിൻസിപ്പൽ സയ്യിദ് ഷൗക്കത്ത് അലി എന്നിവരും പങ്കെടുക്കും. സി.ഐ.സി പ്രസിഡൻറ് കെ ടി അബ്ദുറഹ്മാന്‍, വിദ്യാഭ്യാസ വകുപ്പ് മേധാവി അന്‍വർ ഹുസൈന്‍, മദ്റസാ മാനേജിംഗ് കമ്മിറ്റി പ്രസിഡൻറ് ബിലാല്‍ ഹരിപ്പാട്, പ്രിന്‍സിപ്പൽ അബ്ദുഹ്മാൻ പുറക്കാട്, രക്ഷാകര്‍തൃ പ്രതിനിധി ഡോ. മുഹമ്മദ്ശാഫി, വിവിധ സിഐസി മദ്റസകളിലെ പ്രിന്‍സിപ്പൽമാരായ എം ടി ആദം, കെ എൻ. മുജീബുറഹ്മാന്‍, തൗഫീഖ് തൈക്കണ്ടി, വിദ്യാര്‍ഥി പ്രതിനിധി അയിദ ഷംസു തുടങ്ങിയവർ സംസാരിക്കും. വിജയികൾക്കുള്ള ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും പിന്നീട് മദ്റസയില്‍നിന്ന് വിതരണം ചെയ്യുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.