ദോഹ: തണുപ്പിന്‍റെ കാഠിന്യം കൂടി വരുന്നതിനിടെ ഖത്തറിലെ വിവിധ മേഖലകളിൽ തൊഴിലാളികളിലേക്ക് ശൈത്യകാല വസ്ത്രകിറ്റുകളെത്തിച്ച് മലബാർ ഗോൾഡ് ആന്‍റ് ഡയമണ്ട്സും കൾച്ചറൽ ഫോറവും. കൾച്ചറൽ ഫോറവുമായി സഹകരിച്ചാണ് വിവിധ കേന്ദ്രങ്ങളിൽ നൂറോളം ശൈത്യകാല വസ്ത്രങ്ങളെത്തിച്ചത്. ഷഹാനിയയിലെ മരുഭൂമിയിലെ ക്യാമ്പുകളിലെതൊഴിലാളികൾ, ഇൻഡസ്ട്രിയൽ മേഖല തുടങ്ങി ദൂര ദിക്കിൽ ജോലി ചെയ്യുന്നവർക്കായിരുന്നു സഹായം. മലബാർ ഗോൾഡ് ആന്‍റ് ഡയമണ്ട്സിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ദൗത്യത്തിന്‍റെ ഭാഗമായാണ് ഖത്തറിലെ പ്രമുഖ സംഘടനയായ കൾച്ചറൽ ഫോറവുമായി സഹകരിച്ച് അർഹരായ ജനവിഭാഗങ്ങൾക്ക് തണുപ്പിന്‍റെ കാഠിന്യമകറ്റാനായി വസ്ത്രങ്ങൾ എത്തിച്ചത്. തുടർച്ചയായി നാലാം വർഷമാണ് മലബാർ ഗോൾഡ് ആന്‍റ് ഡയമണ്ട്സ് നേതൃത്വത്തിൽ വസ്ത്ര കിറ്റുകൾ വിതരണം ചെയ്യുന്നത്.
'മേഖലയിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്‍റെയും ഭാഗമായാണ് ഞങ്ങൾ ശ്രമിക്കുന്നത്. കൾച്ചറൽ ഫോറം ഖത്തർ പോലുള്ള സമാന ചിന്താഗതിക്കാരായ സംഘടനകളുടെ പിന്തുണയോടെ, സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരായ വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ കഴിയുന്നെ് ഉറപ്പുണ്ട്' -മലബാർ ഗോൾഡ് ആന്‍റ് ഡയമണ്ട്സ് റീജ്യനൽ മേധാവി ടി.വി സന്തോഷ് പറഞ്ഞു.
കൾച്ചറൽ ഫോറം വൈസ്പ്രസിഡന്റ് ടി.കെ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അർഹരായ വിഭാഗങ്ങളിലേക്ക് സഹായമെത്തിക്കുന്നതിൽ പങ്കുവഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. വർഷങ്ങൾകൊണ്ട് ഖത്തറിൽ ജീവകാരുണ്യ, സാമൂഹിക-സാംസ്കാരിക മേഖലകളിൽ നേതൃപരമായ പങ്കുവഹിക്കുന്ന സാന്നിധ്യമായി മാറികഴിഞ്ഞു. മലബാർ ഗോൾഡ് ആന്‍റ് ഡയമണ്ട്സിനൊപ്പം ഈ ദൗത്യത്തിലും പങ്കാളികളാവാൻ കഴിഞ്ഞതിന് നന്ദി അറിയിക്കുന്നു -ടി.കെ മുഹമ്മദ് കുഞ്ഞി പറഞ്ഞു. ഇന്ത്യയിലും, ജി.സി.സി രാജ്യങ്ങളിലും, വിവിധ വിദേശ രാജ്യങ്ങളിലുമായി സജീവമായ മലബാർ ഗോൾഡ് ആന്‍റ് ഡയമണ്ട്സ് നേതൃത്വത്തിൽ സി.എസ്.ആർ ഫണ്ടുകൾ ഉപയോഗിച്ച് ആരോഗ്യ, വിദ്യഭ്യാസ, വനിതാ ശാക്തീകരണ, പരിസ്ഥിതി-പാർപ്പിട മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.