ദോഹ: കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി തുറക്കുന്ന ജിംനേഷ്യങ്ങൾ പാലിക്കേണ്ട വിവിധ ചട്ടങ്ങൾ സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം നിർദേശങ്ങൾ നൽകി. കഴിഞ്ഞ ജൂലൈ 28ന് നൽകിയ നിർദേശങ്ങളിലാണ് മന്ത്രാലയം ഭേദഗതി വരുത്തിയിരിക്കുന്നത്. പൊതുജനാരോഗ്യമന്ത്രാലയങ്ങളും തൊഴിൽ മന്ത്രാലയങ്ങളും പുറെപ്പടുവിച്ച എല്ലാതരം കോവിഡ് പ്രതിരോധ നടപടികളും ജിംനേഷ്യങ്ങൾ പാലിക്കണം.
1. ആകെയുള്ള ശേഷിയുടെ 30 ശതമാനം മാത്രമേ ജിമ്മുകൾ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ.
2. എല്ലാ ഉപഭോക്താക്കൾക്കും സന്ദർശകർക്കും പ്രവേശനകവാടത്തിൽതന്നെ ശാരീരികോഷ്മാവ് പരിശോധിക്കണം. 38 ഡിഗ്രിയിൽ കൂടുതലുള്ളവർക്ക് പ്രവേശനം നൽകരുത്.
3. ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കാൻ പാടുള്ളൂ.
4. ജിംനേഷ്യത്തിനകത്ത് എല്ലാവരും മാസ്ക് ഉപയോഗിക്കണം.
5. എല്ലാവരും മൂന്നുമീറ്റർ ശാരീരിക അകലം പാലിക്കണം. ഉപകരണങ്ങൾ തമ്മിലും ഈ അകലം നിർബന്ധമായും ഉണ്ടായിരിക്കണം.
6. ഗ്രൂപ്പായി പരിശീലനത്തിൽ ഏർപ്പെടരുത്. പരിശീലകർ എല്ലാവർക്കും വെവ്വേെറ പരിശീലനം നൽകണം. ശാരീരിക അകലം പാലിക്കാനായാണിത്.
7. ടോയ്െലറ്റുകളും വസ്ത്രം മാറുന്ന മുറികളും അടച്ചിടണം. ഹാൻഡ്സാനിറ്റൈസറുകളും കൈകഴുകാനുള്ള സോപ്പും ഉപഭോക്താക്കൾക്ക് നൽകണം.
8. എല്ലാവരും സ്വന്തമായി ടവ്വലുകളും സാനിറ്റൈസറുകളും കുടിവെള്ള കുപ്പികളും കൊണ്ടുവരണം.
9. എല്ലാ രണ്ടു മണിക്കൂറിലും ഉപകരണങ്ങളും മറ്റു സാധനങ്ങളും ജിം നടത്തിപ്പുകാർ അണുമുക്തമാക്കിയിരിക്കണം.
പുതിയ നിർദേശങ്ങൾ സെപ്റ്റംബർ എട്ടുമുതലാണ് നിലവിൽ വന്നിരിക്കുന്നത്. നിയമലംഘനം നടത്തുന്നവർക്ക് നിയമനടപടി നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.