അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ്

ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണും പാ​രി​സി​ലെ എ​ലി​സി പാ​ല​സി​ൽ ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ

അ​മീ​റും ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ദോ​ഹ: അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണും ബു​ധ​നാ​ഴ്ച പാ​രി​സി​ലെ എ​ലി​സി പാ​ല​സി​ൽ ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും സ​ഹ​ക​ര​ണ ബ​ന്ധ​ങ്ങ​ളും വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​വും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു.

സി​റി​യ​യി​ലെ​യും തു​ർ​ക്കി​യ​യി​ലെ​യും വി​നാ​ശ​ക​ര​മാ​യ ഭൂ​ക​മ്പ​ത്തി​ന്റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ മു​ഖ്യ​ച​ർ​ച്ച​ക​ളി​ലൊ​ന്നാ​യി​രു​ന്നു. സ​മീ​പ​കാ​ല പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്ക് പു​റ​മേ, പൊ​തു താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ളും ഇ​രു​നേ​താ​ക്ക​ന്മാ​രും ച​ർ​ച്ച ചെ​യ്തു. അ​മീ​റി​നൊ​പ്പം ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി സം​ഘ​വും ഉ​ണ്ടാ​യി​രു​ന്നു.

ഖ​ത്ത​റും ഫ്രാ​ൻ​സും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ ബ​ന്ധ​ത്തി​ന്റെ ശ​ക്തി​യെ​യാ​ണ് അ​മീ​റി​ന്റെ പാ​രി​സ് സ​ന്ദ​ർ​ശ​നം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് ഫ്രാ​ൻ​സി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ ശൈ​ഖ് അ​ലി ബി​ൻ ജാ​സിം ആ​ൽ​ഥാ​നി നേ​ര​ത്തെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഫ്രാ​ൻ​സു​മാ​യി ബ​ന്ധം വി​ക​സി​പ്പി​ക്കു​ന്ന​തി​ന് അ​മീ​ർ ന​ൽ​കു​ന്ന പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മാ​ണി​ത് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​യ​ത​ന്ത്ര​പ​ര​മാ​യ ബ​ന്ധം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ദൃ​ഢ​നി​ശ്ച​യം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണി​ത്. എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളി​ലെ നേ​ട്ട​ങ്ങ​ളെ​യും ദ്രു​ത​ഗ​തി​യി​ലു​ള്ള വി​ക​സ​ന​ത്തെ​യും ഇ​ത് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന് പു​തി​യ അ​വ​സ​രം മു​ന്നി​ലു​ള്ള​തി​നാ​ൽ, പ​ങ്കാ​ളി​ത്തം വേ​റി​ട്ട ത​ല​ങ്ങ​ളി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള സം​യു​ക്ത ശ്ര​മ​ങ്ങ​ൾ​ക്കാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ര​സ്പ​ര ബ​ഹു​മാ​നം, പൊ​തു​താ​ൽ​പ​ര്യ​ങ്ങ​ൾ, എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണം എ​ന്നി​വ​യി​ൽ അ​ധി​ഷ്‌​ഠി​ത​മാ​യ ദൃ​ഢ​മാ​യ ബ​ന്ധ​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ലും കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ജ​യ​മാ​ണ് അ​മീ​റി​ന്റെ സ​ന്ദ​ർ​ശ​നം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

‘ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ​യും ബ​ന്ധ​ങ്ങ​ളു​ടെ​യും പു​തി​യ ഘ​ട്ടം സ്ഥാ​പി​ക്കാ​ൻ ഈ ​ച​ർ​ച്ച​ക​ൾ വ​ഴി​യൊ​രു​ക്കും. അ​ന്താ​രാ​ഷ്ട്ര ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലും ലോ​ക​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള പ്ര​തി​സ​ന്ധി​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ലും ഖ​ത്ത​ർ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന സ​മ​യ​ത്ത് ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​വും കൂ​ടി​യാ​ലോ​ച​ന​യും ആ​വ​ശ്യ​മാ​ണ്.

ര​ണ്ട് സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​ടെ​യും അ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ​യും താ​ൽ​പ​ര്യ​ത്തി​ന് അ​നു​സൃ​ത​മാ​യി അ​വ​രു​ടെ വ​ള​ർ​ച്ച​ക്കും സ​മൃ​ദ്ധി​ക്കും സ​ഹാ​യ​ക​മാ​വു​ന്ന പു​തി​യ മേ​ഖ​ല​ക​ൾ തു​റ​ക്കാ​ൻ അ​മീ​റി​ന്റെ സ​ന്ദ​ർ​ശ​ന​വും ച​ർ​ച്ച​ക​ളും സ​ഹാ​യ​ക​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. ലോ​ക​ത്തെ​യും മേ​ഖ​ല​യി​ലെ​യും സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും സ​ഹാ​യ​ക​മാ​യ വി​ധ​ത്തി​ൽ അ​തു​പ​ക​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഫ്രാ​ൻ​സു​മാ​യി അ​ടു​ത്ത ബ​ന്ധം -അ​മീ​ർ

ദോ​ഹ: ഫ്രാ​ൻ​സു​മാ​യി ഖ​ത്ത​റി​നു​ള്ള​ത് ത​ന്ത്ര​പ​ര​മാ​യ അ​ടു​ത്ത ബ​ന്ധ​മെ​ന്ന് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. ‘ഫ്രാ​ൻ​സു​മാ​യി ഞ​ങ്ങ​ൾ​ക്ക് അ​ടു​ത്ത ത​ന്ത്ര​പ​ര​മാ​യ ബ​ന്ധ​മു​ണ്ട്. ഞ​ങ്ങ​ളു​ടെ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​യോ​ജ​ന​ത്തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ​രെ പി​ന്തു​ണ​ക്കാ​നും ശ​ക്തി​പ്പെ​ടു​ത്താ​നു​മു​ള്ള ഞ​ങ്ങ​ളു​ടെ പൊ​തു​വാ​യ ആ​ഗ്ര​ഹ​ത്താ​ൽ അ​ത് നി​ര​ന്ത​രം വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ത്തെ ഫ്രാ​ൻ​സി​ലേ​ക്കു​ള്ള ഞ​ങ്ങ​ളു​ടെ സ​ന്ദ​ർ​ശ​നം അ​തി​ന്റെ ഏ​റ്റ​വും ന​ല്ല തെ​ളി​വാ​ണ്’-​ഫ്രാ​ൻ​സ് സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മീ​ർ ട്വീ​റ്റ് ചെ​യ്തു.

Tags:    
News Summary - meeting-Ameer and French President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.