ദോഹ: ഖത്തറിലെ ഇടുക്കി- കോട്ടയം ജില്ലക്കാരുടെ കൂട്ടായ്മയായ 'ഐക്യസാഖ്' ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഐ.സി.ബി.എഫ്, ആസ്റ്റർ ഹെൽത്ത് കെയർ, ഹമദ് ബ്ലഡ് ബാങ്ക് എന്നിവയുമായി ചേർന്ന് ഇൻഡസ്ട്രിയൽ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പും പൊതുജനങ്ങൾക്ക് വേണ്ടി രക്തദാന ക്യാമ്പും ഇൻഡസ്ട്രിയൽ ഏരിയ ആസ്റ്റർ മെഡിക്കൽ സെൻററിൽ നടത്തി. പരിപാടി ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. ഐ.സി.ബി.എഫ് വൈസ് പ്രസിഡൻറ് വിനോദ് വി നായർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ജെയ്മോൻ കുര്യാക്കോസ്, പ്രസിഡൻറ് പ്രദീപ് തെക്കനത്ത്, ജനറൽ സെക്രട്ടറി മഹേഷ് മോഹനൻ എന്നിവർ നേതൃത്വം നൽകി. ആരോഗ്യ സംരക്ഷണ അറിവുകൾ, ആരോഗ്യ പരിശോധന, വൈദ്യ സഹായം, ഐ.സി.ബി.എഫ് പ്രവാസി ഇൻഷുറൻസ് അറിവും സഹായവും, രക്ത ദാനം തുടങ്ങി നിരവധി പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് 'ഐക്സാഖ്'ആതുര സേവന വിഭാഗമാണ് പൊതു ജനങ്ങൾക്ക് വേണ്ടി സൗജന്യമായി ക്യാമ്പ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.