പയ്യോളി സ്വദേശിയായ വ്യവസായി മെഹബൂബ് ദോഹയില്‍ നിര്യാതനായി

ദോഹ: ഖത്തറിലെ പ്രവാസി വ്യവസായിയും കോഴിക്കോട് പയ്യോളി അങ്ങാടി സ്വദേശിയുമായ ആയാണി മെഹബൂബ് (56) ദോഹയില്‍ നിര്യാതനായി. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഹമദ് ആശുപത്രിയിലാരുന്നു അന്ത്യം.

രണ്ടാഴ്ചയായി കോവിഡ് ബാധിച്ച് ക്വാറൻറീനിലായിരുന്നു. കോവിഡിൻെറ ലക്ഷണങ്ങള്‍ കാര്യമായി ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത ഉണ്ടായതിനാൽ ആംബുലന്‍സില്‍ ആശുത്രിയിലെത്തിച്ചു.

എന്നാല്‍ ഉച്ചയോടെ മരിക്കുകയായിരുന്നു. ഖത്തറിലെ ടെക്സ്റ്റാര്‍ സ്റ്റീല്‍ ആൻറ്​ അലൂമിനിയം, അമാന ഇന്‍ഷൂറന്‍സ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു. ഖത്തറില്‍ ഇന്‍ഷുറന്‍സ് ബ്രോക്കറേജില്‍ ലൈസന്‍സ് ലഭിച്ച ആദ്യ മലയാളിയാണ്. സാമൂഹികമേഖലയിലും സജീവസാന്നിധ്യമായിരുന്നു.

ഭാര്യ: ദില്‍കുഷ്. മക്കള്‍: സൊഹേബ്, മെഹ്സിന്‍. മൃതദേഹം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഖത്തര്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങള്‍.  



Tags:    
News Summary - Payyoli businessman, obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT