ദോഹ: ക്രൂയിസ് സീസണിെൻറ ഭാഗമായി 1615 യാത്രക്കാരെയും വഹിച്ച് അത്യാഡംബര കപ്പലായ മെയിൻ ഷീഫ് സിക്സ് ദോഹ തുറമുഖത്ത് നങ്കൂരമിട്ടു. സീസണിൽ 10 തവണ ദോഹയിലേക്ക് ഷെഡ്യൂൾ ചെയ്ത മെയിൻ ഷീഫ് സിക്സിെൻറ ആദ്യ വരവാണിത്. 2021-22 സീസണിൽ ഇനിയും ഒമ്പതുതവണകൂടി ലോകമെങ്ങുമുള്ള സഞ്ചാരികളെയും വഹിച്ച് സഞ്ചരിക്കുന്ന കടൽകൊട്ടാരം ഖത്തറിെൻറ തീരത്തായി നങ്കൂരമിടും. ജർമനിയിലെ ഹാംബർഗ് ആസ്ഥാനമായ ടൂയി ക്രൂയിസിെൻറ ഉടമസ്ഥതയിലുള്ളതാണ് സഞ്ചാരികളുടെ സ്വർഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മെയിൻ ഷിഫ് സിക്സ്. 2017ലാണ് കൊട്ടാര സമാനമായ കപ്പൽ നീറ്റിലിറക്കി, ലോകപര്യടനം ആരംഭിച്ചത്. ടുയി ക്രൂയിസിനു കീഴിലെ മെയിൻ ഷീഫ് സീരീസിലെ വിവിധ കപ്പലുകൾ കഴിഞ്ഞ വർഷങ്ങളിലും ഖത്തറിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം എത്തിയ കപ്പലിൽ 457 യാത്രക്കാർ ഖത്തറിൽനിന്നും ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.