മെ​മ്മ​റി ട്രെ​യി​ൻ ഖ​ത്ത​റി​ലെ ഘാ​ന അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ്​ നൂ​റു​ദ്ദീ​ൻ ഇ​സ്​​മാ​യി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

ദോ​ഹ: കൂ​കി​പ്പാ​യു​ന്ന പ​ഴ​യ ക​ൽ​ക്ക​രി എ​ൻ​ജി​ൻ തീ​വ​ണ്ടി​യു​ടെ മാ​തൃ​ക​യി​ൽ അ​ര​നൂ​റ്റാ​ണ്ട്​ പി​ന്നി​ടു​ന്ന ഒ​രു ക​ലാ​ല​യ​ത്തി​ന്റെ ച​രി​ത്രം പ​റ​യു​ക​യാ​ണ്​ ഖ​ത്ത​റി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ സ്കൂ​ളാ​യ എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്കൂ​ൾ.

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന വ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കു​മാ​യി സ്കൂ​ളി​ന്റെ ച​രി​ത്ര വി​വ​ര​ണം ചി​ത്ര​ങ്ങ​ളി​ലൂ​ടെ ത​ന്നെ ഒ​രു​ക്കി​യി​രി​ക്കു​ന്നു. സ്കൂ​ളി​ൽ ആ​രം​ഭി​ച്ച 2K24 ശാ​സ്ത്ര, ഗ​ണി​ത, ക​ലാ, ച​രി​ത്ര പ്ര​ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ മൂ​ന്ന്​ ക​മ്പാ​ർ​ട്ട്​​മെൻറു​ക​ളി​ലാ​യി ഓ​ടു​ന്ന ട്രെ​യി​നി​ന്റെ മാ​തൃ​ക തീ​ർ​ത്ത്​ സ്കൂ​ളി​ന്റെ ച​രി​ത്ര​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. 50 വ​ർ​ഷ​ത്തെ അ​തു​ല്യ ച​രി​ത്ര​ത്തെ 500ലേ​റെ ചി​ത്ര​ങ്ങ​ളി​ലൂ​ടെ കാ​ഴ്ച​ക്കാ​രി​ലേ​ക്ക്​ പ​ക​രു​ന്ന​താ​ണ്​ പ്ര​ദ​ർ​ശ​നം.

ച​രി​ത്ര നി​മി​ഷ​ങ്ങ​ൾ, സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച പ്ര​മു​ഖ​ക​രു​ടെ ദൃ​ശ്യ​ങ്ങ​ൾ, മു​ൻ​കാ​ല മാ​നേ​ജ്​​മെൻറ്​ അം​ഗ​ങ്ങ​ൾ, മു​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​ർ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ച തീ​വ​ണ്ടി ബോ​ഗി​ക​ൾ പു​തു​ത​ല​മു​റ​ക്കും ച​രി​ത്ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ്.

 അ​തി​ഥി​ക​ൾ ട്രെ​യി​നി​നു​ള്ളി​ലെ ചി​ത്ര പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ക്കു​ന്നു

സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച മു​ൻ രാ​ഷ്​​ട്ര​പ​തി ഗ്യാ​നി സെ​യി​ൽ​സി​ങ്, സു​പ്രീം​കോ​ട​തി​യി​ലെ ആ​ദ്യ വ​നി​ത ജ​ഡ്​​ജാ​യി​രു​ന്ന ജ​സ്​​റ്റി​സ്​ ഫാ​ത്തി​മ ബീ​വി, ഇ​തി​ഹാ​സ ചി​ത്ര​കാ​ര​ൻ എം.​എ​ഫ്. ഹു​സൈ​ൻ എ​ന്നി​വ​ർ സ്കൂ​ളി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​വും ചി​ത്ര​ങ്ങ​ളി​ലൂ​ടെ കാ​ണാം.

സ്കൂ​ളി​ലെ വി​വി​ധ കാ​ല​ങ്ങ​ളി​ലെ ആ​ഘോ​ഷ ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ ഖ​ത്ത​റി​ലെ ഘാ​ന അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ്​ നൂ​റു​ദ്ദീ​ൻ ഇ​സ്​​മാ​യി​ൽ ‘മെ​മ്മ​റി ട്രെ​യി​ൻ’ ഫ്ലാ​ഗ്​ ഓ​ഫ്​ ചെ​യ്​​തു. ലി​വ​ർ​പൂ​ൾ യൂ​നി​വേ​ഴ്​​സി​റ്റി ഡീ​ൻ ഡോ. ​റ​ഫ​ൽ അ​ൽ മു​ഫ്​​തി, സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​മീ​ദ ഖാ​ദ​ർ, ഗ​വേ​ണി​ങ്​ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

സ്കൂ​ളി​ലെ ഫൈ​ൻ ആ​ർ​ട്​​സ്​ അ​ധ്യാ​പ​ക​രാ​യ സു​ധീ​ർ, സു​രേ​ഷ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ച​രി​ത്രം പ​റ​യു​ന്ന പ​ഴ​യ എ​ൻ​ജി​ൻ തീ​വ​ണ്ടി​യെ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. ക​ൽ​ക്ക​രി എ​ൻ​ജി​നി​ൽ​നി​ന്നു​ള്ള പു​ക​യും ‘എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ന്ന പേ​രി​ൽ ​സ്റ്റേ​ഷ​ൻ ബോ​ർ​ഡും തീ​വ​ണ്ടി​പ്പാ​ള​വും പ്ലാ​റ്റ്​​ഫോ​മും എ​ല്ലാം ഒ​രു​ക്കി ​നീ​ല നി​റ​ത്തി​ലെ ട്രെ​യി​നി​നെ അ​തേ​പ​ടി ദോ​ഹ​യി​ലെ സ്കൂ​ൾ മു​റ്റ​ത്ത്​ സ്ഥാ​പി​ച്ചി​രി​ക്കു​ന്നു.

പ​ഴ​യ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും സ​മാ​ഹ​രി​ക്കാ​നും പ്ര​ദ​ർ​ശ​ന​ത്തി​ന്​ സ​ജ്ജ​മാ​ക്കാ​നു​മാ​യി ഐ.​സി.​ടി വി​ഭാ​ഗ​ത്തി​ലെ ഹാ​റൂ​ൺ, മു​ഹ​മ്മ​ദ്​ വി.​പി എ​ന്നി​വ​രും പ​ങ്കു​വ​ഹി​ച്ചു.

Tags:    
News Summary - Memory Train at MES with memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.