കൂടുതൽ സർവിസുകളുമായി മെട്രോ ലിങ്ക്​

ദോഹ: മെട്രോയുടെ ഫീഡർ ബസ്​ സർവിസായ മെട്രോ ലിങ്ക്​ മൂന്ന്​ പുതിയ റൂട്ടുകളിലേക്ക്​ കൂടി യാത്ര പുനരാരംഭിക്കുന്നു. ഞായറാഴ്​ച മുതൽ സർവിസ്​ ആരംഭിക്കുമെന്ന്​ അധികൃതർ അറിയിച്ചു.

രണ്ട്​ സർവിസുകൾ വെസ്​റ്റ്​ ബേ ക്യൂ.പി സ്​റ്റേഷനിൽ നിന്നും, ഒന്ന്​ ജുആൻ സ്​റ്റേഷനിൽനിന്നുമാണ്​ ആരംഭിക്കുന്നത്​. വെസ്​റ്റ്​ ബേ ക്യു.പി സ്​​േറ്റഷനില്‍നിന്ന് എം 106- ഒനൈസ 65 ഏരിയയിലേക്കും എം 107 - ലെജ്‌ ബൈലത്​ ഏരിയയിലേക്കുമാണ് മെട്രോലിങ്ക് സര്‍വിസ്. ജുആന്‍ സ്​റ്റേഷനില്‍നിന്ന് എം 314 - അല്‍ നാസര്‍, അല്‍ മിര്‍കാബ് അല്‍ ജദീദ് പ്രദേശങ്ങളിലേക്കുമാണ് സര്‍വിസ് ആരംഭിക്കുന്നത്.

ഉംഗുവൈലിനയിൽനിന്ന്​ അൽ മൻസൂറ, നജ്​മ റൂട്ടിലേക്കുള്ള എം 117 മെട്രോ ലിങ്കി​െൻറ സർവിസ്​ പുനരാരംഭിക്കും.

കോവിഡ്​ സാഹചര്യത്തിൽ നിർത്തിവെച്ച സർവിസാണ്​ പുനരാരംഭിക്കുന്നത്​. ദോഹ മെട്രോ സ്​റ്റേഷനുകളില്‍നിന്ന് രണ്ടുമുതല്‍ അഞ്ചു കി.മീ പരിധിക്കുള്ളില്‍ സഞ്ചരിക്കുന്നതിനുള്ള ഫീഡര്‍ ബസ് സര്‍വിസാണ് മെട്രോലിങ്ക്. ഓ​രോ സ്​റ്റേഷനിൽനിന്നുള്ള ​​ ബസുകളുടെ വിവരങ്ങൾ ലഭ്യമാക്കാനായി ദോഹ മെട്രോ മൊബൈൽ ആപ്​​ ഡൗൺലോഡ്​ ചെയ്യാമെന്ന്​ അധികൃതർ അറിയിച്ചു. 

Tags:    
News Summary - Metro Link with more services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.