ദോഹ: ഖത്തറിൽ കഴിഞ്ഞ വർഷത്തിൽ തൊഴിൽ സംബന്ധമായി 2173 പരാതികൾ ലഭിച്ചതായി തൊഴിൽ മന്ത്രാലയം. പ്രതിവർഷ റിപ്പോർട്ടിലാണ് കഴിഞ്ഞ വർഷം ലഭിച്ച പരാതികൾ സംബന്ധിച്ച് മന്ത്രാലയം റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ഇവയിൽ 1855 പരാതികളിൽ നടപടികൾ തുടരുന്നതായും 69 പരാതികൾ തീർപ്പാക്കിയതായും വ്യക്തമാക്കി. 249 പരാതികൾ വിവിധ കമ്മിറ്റികളിലേക്ക് കൈമാറി.
104 പരാതികളും ഗാർഹിക തൊഴിലാളികളിൽനിന്നുള്ളതാണ്. തൊഴിലുടമക്കെതിരെയാണ് ഈ പരാതികളെല്ലാം. ഇവയിൽ 26 കേസുകൾ തീർപ്പാക്കിയപ്പോൾ, 62 എണ്ണം നടപടിക്രമങ്ങളിലാണുള്ളത്. 16 കേസുകൾ ബന്ധപ്പെട്ട കമ്മിറ്റികൾക്ക് കൈമാറി. വിവിധ സ്ഥാപനങ്ങൾക്കെതിരെ പൊതുജനങ്ങളിൽനിന്ന് 113 പരാതികളാണ് ലഭിച്ചത്. ഇവയെല്ലാം തീർപ്പാക്കി.
കഴിഞ്ഞ വർഷം 2909 പരിശോധനകളാണ് തൊഴിൽ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തിയത്. 558 കമ്പനികൾക്ക് താക്കീത് നൽകിയപ്പോൾ, 246 കമ്പനികൾ നിയമ ലംഘനം നടത്തിയതായി കണ്ടെത്തി.
തൊഴിൽ മാറ്റത്തിനായി ലഭിച്ച 2,985 അപേക്ഷകളിൽ 15 എണ്ണം മാത്രമാണ് നിരസിക്കപ്പെട്ടത്. 1409 പുതിയ റിക്രൂട്ട്മെന്റ് അപേക്ഷകളിൽ 490 എണ്ണം നിരസിക്കപ്പെട്ടതായും ചൂണ്ടിക്കാട്ടി. ഇക്കാലത്തിനിടയിൽ തൊഴിൽ നിയമ ലംഘനത്തിന്റെ പേരിൽ 38 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.