ദോഹ: സ്കാൻഡിനേവിയൻ മേഖലയിലെ ഏറ്റവും വലിയ പള്ളിയെന്ന ഖ്യാതി ഇനി സ്വീഡനിലെ മാൽമോയിലുള്ള ഉമ്മുൽ മുഅ്മിനീൻ്റ ഖദീജ പള്ളിക്കായിരിക്കും. ഖത്തർ ഔഖാഫ് ഇസ്ലാമികകാര്യമന്ത്രാലയമാണ് കഴിഞ്ഞ ദിവസം ആരാധനക്കായി വിശ്വാസികൾക്ക് പള്ളി തുറന്ന് കൊടുത്തത്. മൂന്ന് മില്യനിലധികം യൂറോ തുക ചെലവിട്ടാണ് സ്കാൻഡിനേവിയയിലെ ഏറ്റവും വലിയ പള്ളി ഖത്തർ നിർമ്മിച്ച് നൽകിയത്.
2000 വിശ്വാസികളെ ഉൾക്കൊള്ളാൻ സാധിക്കുന്ന മസ്ജിദ്, 1791 ചതുരശ്ര മീറ്ററിലാണ് സ്ഥാപിച്ചിരിക്കുന്നത്. സ്വീഡനിലെ സ്കാൻഡിനേവിയ വഖ്ഫ് ബോഡ് പള്ളി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. സ്വീഡനിലെ മാൽമോയിലെ സ്കാൻഡിനേവിയ വഖ്ഫുമായി സഹകരിച്ചാണ് പള്ളി നിർമ്മിച്ചതെന്നും മൂന്ന് മില്യനിലധികം യൂറോ തുക ചെലവഴിച്ചെന്നും പൂർണമായും നിർമ്മാണം നടത്തിയത് ഖത്തറാണെന്നും മന്ത്രാലയത്തിലെ ഇസ്ലാമികകാര്യ മേധാവി ഖാലിദ് ഷഹീൻ അൽ ഗാനെം പറഞ്ഞു. നാല് നിലകളുള്ള സ്കാൻഡിനേവിയൻ വഖ്ഫിെൻറ കെട്ടിടത്തിൽ ഒന്ന്, രണ്ട് നിലകളിലായാണ് സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ തന്നെ ഏറ്റവും വലിയ പള്ളി സ്ഥിതി ചെയ്യുന്നതെന്നും ഭിന്നശേഷിക്കാർ,കുട്ടികൾ,സ്ത്രീകൾ തുടങ്ങിയവർക്കായി പ്രത്യേക സൗകര്യങ്ങൾ തന്നെ പള്ളിയിൽ തയ്യാറാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പള്ളിയുടെ ഉദ്ഘാടന ചടങ്ങിൽ സ്വീഡിഷ് പ്രാദേശിക ഭരണകൂട പ്രതിനിധികൾ, സ്വീഡൻ, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.