ദോഹ: ഖത്തറിലെ വനിതകൾ നിർമിച്ച കരകൗശല വസ്തുക്കളും വസ്ത്രങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ പ്രദർശനം 'മുസാവ' വെസിറ്റോ എക്സിബിഷൻ ഐ.സി.സി ഹാളിൽ ഡോ. ലുലുവ ഹസ്സൻ അൽ ഉബൈദലി ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ, എസ്.എ.എം. ബഷീർ, ഡോ. താജ് ആലുവ എന്നിവർ സംസാരിച്ചു. ആതുര സേവനരംഗത്ത് തങ്ങളുടേതായ സംഭാവനകൾ നൽകി, മാതൃക പ്രവർത്തനം നടത്തുന്ന ബബിത മനോജ്, ജാസ്മിൻ ചെറിയാൻ, റീന തോമസ്, നീലം ഇമ്മാനുവേൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, ബാഗുകളടക്കം നിരവധി ഉൽപന്നങ്ങൾ വേദിയിൽ പ്രദർശിപ്പിച്ചു. നാട്ടിലെ കുടുംബശ്രീപോലെ ഖത്തറിലെ തങ്ങളുടെ സഹ സഹോദരിമാരെ ശാക്തീകരിക്കാൻ കൈകോർത്ത മുസാവ ടീം വീടകങ്ങളിൽ കഴിയുന്ന സ്ത്രീകളിലെ ജോലിസാധ്യതകളും വേദികളും കണ്ടുപിടിച്ച് അതുവഴി അവരെ ശക്തിപ്പെടുത്തുകയും സാധ്യതകൾ വികസിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഉച്ചക്ക് രണ്ടുമുതൽ രാത്രി ഒമ്പതുവരെ നടത്തിയ പ്രദർശനത്തിൽ പ്രതിഭ രതീഷ് അധ്യക്ഷത വഹിച്ചു. റൂമി സതിറാം സ്വാഗതം പറഞ്ഞു. മുസാവ ചെയർപേഴ്സൻ നൂർജഹാൻ ഫൈസൽ, ലത ആനന്ദ്, നസീഹ മജീദ്, അപർണ റെനീഷ്, വഹീദ നസീർ, നബീസകുട്ടി, സജ്ന മൻസൂർ, ഷിനിജ ഷമീർ എന്നിവർ നിയന്ത്രിച്ചു. രശ്മി സന്തോഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.