ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ ഫൈനൽ മത്സരം മാത്രം അവശേഷിക്കേ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി മുശൈരിബ് ഡൗൺടൗണിലെത്തിയത് 25 ലക്ഷം സന്ദർശകർ. പ്രതിദിനം ശരാശരി 14,000 പേർ മുശൈരിബ് ഗലേറിയയിലെത്തിയപ്പോൾ 41,000 പേർ ഇതുവരെയായി മുശൈരിബ് ട്രാം ഉപയോഗപ്പെടുത്തി. ഖത്തർ 2023ൽ സന്ദർശകർക്കും താമസക്കാർക്കുമുള്ള പ്രധാന ലക്ഷ്യസ്ഥാനമാകുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ടെന്ന് കോർപറേറ്റ് കമ്യൂണിക്കേഷൻസ് സീനിയർ ഡയറക്ടർ ഹാഫിസ് അലി അബ്ദുല്ല പറഞ്ഞു.
വിവിധ രാജ്യങ്ങളിൽനിന്നുള്ള ആരാധകരും, മാധ്യമ പ്രവർത്തകരും ഉൾപ്പെടെ സംഘങ്ങളെയാണ് മുശൈരിബിലേക്ക് ആകർഷിക്കുന്നത്.
സന്ദർശകർക്കു മുമ്പാകെ, ഖത്തരി സംസ്കാരത്തെ അഭിമാനപൂർവം ഇവിടെ പ്രദർശിപ്പിക്കുകയാണെന്ന് അലി അബ്ദുല്ല പറഞ്ഞു.
വൈവിധ്യമാർന്ന പരിപാടികളാണ് ടൂർണമെന്റിന്റെ ആരംഭം മുതൽ മുശൈരിബ് ഡൗൺടൗണിലൊരുക്കിയിരിക്കുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന 24 രാജ്യങ്ങളുടെയും ബൂത്തുകൾ അണിനിരത്തി ഏഷ്യൻ സിക്ക പുതിയ വൈവിധ്യം നൽകി.
ഫുട്ബാൾ ബൗളിങ്, ഫുട്ബാൾ ഗോൾഫ് ടാർഗെറ്റ്, സബ്സോക്കർ ഗെയിമുകൾ തുടങ്ങി സന്ദർശകർക്ക് ആവേശം നൽകുന്ന മത്സരങ്ങളും ഡൗൺടൗണിൽ സംഘാടകർ സജ്ജമാക്കിയിട്ടുണ്ട്.
ഖത്തർ 2023ൽ പങ്കെടുക്കുന്ന മാധ്യമങ്ങൾക്കായുള്ള ഔദ്യോഗിക കേന്ദ്രവും (മെയിൻ മീഡിയ സെന്റർ) ഇവിടെയാണ്. രണ്ടായിരത്തിലധികം അന്താരാഷ്ട്ര മാധ്യമ പ്രവർത്തകരാണ് ഇവിടെയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.