ദോഹ: വയനാട് മുണ്ടക്കൈ ചൂരൽമലയെ ചേർത്തു പിടിച്ച് ‘ഈ ഓണം വയനാടിനൊപ്പം’ എന്ന തലക്കെട്ടിൽ നടുമുറ്റം ഓണാഘോഷം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം അണി നിരന്ന വൈവിധ്യമാർന്ന കലാപരിപാടികളും 500ലധികം പേർക്ക് സദ്യ വിളമ്പിയുമാണ് നടുമുറ്റം ഓണാഘോഷം സംഘടിപ്പിച്ചത്. കഴിഞ്ഞയാഴ്ച നടന്ന ഓണക്കള മത്സരത്തിലെ ആശയവും വയനാടിനൊപ്പമെന്നതായിരുന്നു. പരിപാടിയുടെ നടത്തിപ്പിനായി വിവിധ സ്ഥാപനങ്ങളിൽനിന്ന് സ്വീകരിച്ച സ്പോൺസർഷിപ് തുകയുടെ വലിയൊരു ഭാഗം വയനാട് പുനരധിവാസ ഫണ്ടിലേക്ക് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക പരിപാടിയിൽ റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ സംസാരിച്ചു. നടുമുറ്റത്തിന്റെ വിവിധ ഏരിയകൾ തമ്മിൽ നടന്ന വടംവലി മത്സരത്തിൽ മദീന ഖലീഫ ജേതാക്കളായി.
ആഘോഷത്തോടനുബന്ധിച്ച് നടന്ന കലാപരിപാടികൾക്ക് നടുമുറ്റം വൈസ് പ്രസിഡന്റ് ലത കൃഷ്ണ നേതൃത്വം കൊടുത്തു. നടുമുറ്റം പ്രസിഡന്റ് സന നസീം, ജനറൽ സെക്രട്ടറി ഫാത്വിമ തസ്നീം, വൈസ് പ്രസിഡന്റ് റുബീന മുഹമ്മദ് കുഞ്ഞി, കൺവീനർമാരായ ഹുദ എസ്.കെ, സുമയ്യ താസീൻ, ട്രഷറർ റഹീന സമദ്, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ സകീന അബ്ദുല്ല, സജ്ന സാക്കി, രജിഷ, അജീന അസീം, ഖദീജാബി നൗഷാദ്, മുബഷിറ ഇസ്ഹാഖ്, വാഹിദ നസീർ, അഹ്സന കരിയാടൻ , ജമീല മമ്മു, ഫരീദ, ഹനാൻ ,നിജാന പി.പി, ഹുമൈറ വാഹിദ് എന്നിവർ നേതൃത്വം കൊടുത്തു. ആബിദ സുബൈർ, ബബീന ബഷീർ എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.