ദോഹ: ബർവ മദീനത്നയിലെ മലയാളികളുടെ കൂട്ടായ്മയായ ‘മരം’ സൗഹൃദോണം ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മദീനത്ന കമ്യൂണിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിൽ എണ്ണൂറോളം മലയാളികൾ പങ്കെടുത്തു.പരമ്പരാഗത വസ്ത്രങ്ങളിൽ വന്ന കുടുംബങ്ങളും, പൂക്കളവും , മാവേലിയും നാട്ടിലെ ഓണം ഓർമകളെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയുമായി ഗൃഹാതുരത്വം ഉണർത്തുന്നതായി ഓണാഘോഷം. വിഭവ സമൃദ്ധമായ ഓണസദ്യയും ധ്വനി ഖത്തർ അവതരിപ്പിച്ച ചെണ്ടമേളവും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.
ഓണപ്പാട്ടുകള്‍, തിരുവാതിരക്കളി, ഉറിയടി , വടംവലി തുടങ്ങിയ വിവിധ ഓണക്കളികള്‍ ആഘോഷത്തെ ആവേശകരമാക്കി. ഷബീർ ഹംസ, റീമ സച്ചിൻ , മീനു , ബിനീഷ് , നിഷാദ് തുടങ്ങിയവർ ഓണക്കളികൾക്ക് നേതൃത്വം നൽകി. വൈകീട്ട് ആറ് മുതൽ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
റാഫിൾ ഡ്രോയിൽ അരുൺ എസ്. നായർ വിജയിയായി. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ അഫ്സൽ ചെറിച്ചി , ഡോ. ജുബിൻ, അരുൺ തോമസ്, ധന്യ അജിത് , തസ്നീമ ഫൈസൽ , നിമിത, അമീന തുടങ്ങിയവർ നൽകി. വിവിധ കലാപരിപാടികൾക്ക് ധന്യ, സുനിൽ, രജനി, അനീന തുടങ്ങിയവർ നേതൃത്വം നൽകി.
ഔദ്യോഗിക ചടങ്ങിൽ ശകീറ അഫ്സൽ സ്വാഗതം പറഞ്ഞു. കൺവീനർ സമീർ അഹ്മദ് വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. വസീഫ് ഫെസിലിറ്റി മാനേജർ റെയ്ഹാൻ ഉമർ, പ്രോപ്പർട്ടി സൂപ്പർവൈസർ മോന ഹസൻ, മലബാർ ഗോൾഡ് ഡെപ്യൂട്ടി ഹെഡ് യഹ് യ ഗഫൂർ, സോണൽ ഹെഡ് നൗഫൽ തടത്തിൽ, ലുലു മദീനത്ന ബ്രാഞ്ച് മാനേജർ ഇന്ദ്ര, ഗൾഫ് മാധ്യമം സർക്കുലേഷൻ ഹെഡ് നബീൽ മാരാത്ത്, അമേരിക്കൻ ഹോസ്പിറ്റൽ ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ, മർവാൻ അബ്ദുല്ല, ഷാനി ഷമീർ എന്നിവർ സംബന്ധിച്ചു . സാബിക് മുതുവാട്ടിൽ നന്ദി പറഞ്ഞു. ആഷിക് മാഹി, ഫൗമിസാ എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.