ദോഹ: ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ടവർക്ക് സുവർണാവസരമൊരുക്കി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ഖത്തർ ദേശീയദിനമായ ഡിസംബർ 18 മുതൽ മൂന്നു മാസത്തിനുള്ളിൽ നിലവിലുള്ള പിഴ അടച്ചുതീർപ്പാക്കുന്നവർക്ക് 50 ശതമാനം ഇളവുകൾ നൽകുമെന്ന് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ ഷഹ്വാനി അറിയിച്ചു. ട്രാഫിക് ലംഘനങ്ങൾ തീർപ്പാക്കുന്നതിനുള്ള പ്രത്യേക പദ്ധതി പ്രഖ്യാപിച്ചാണ് മൂന്നു മാസക്കാലത്തെ ഇളവുകൾ നടപ്പാക്കുന്നത്. ഇതുപ്രകാരം, മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി ട്രാഫിക് പിഴ അടക്കാമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഖത്തർ ദേശീയ ദിന ആഘോഷങ്ങളുടെകൂടി ഭാഗമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. 2022 ആദ്യം മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ സംബന്ധിച്ച് കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാകുമെന്നതിനാല്‍ പുതിയ പദ്ധതി ജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്്ദുല്ല അല്‍ ഷഹ്വാനി പറഞ്ഞു.
ട്രാഫിക് നിയമലംഘനങ്ങൾ കുറക്കുന്നതിെൻറ ഭാഗമായി അടുത്തവർഷം മുതൽ നിയമനടപടികൾ കർക്കശമാക്കാനാണ് ട്രാഫിക് വിഭാഗത്തിെൻറ തീരുമാനം. അടുത്ത വർഷം നടപ്പാകുന്ന പുതിയ നടപടിക്രമങ്ങള്പ്രകാരം പിഴ അടക്കാത്തവര്‍ക്ക് നിയമലംഘനങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ രണ്ടുമാസം സമയം നല്‍കും. അതിനുള്ളിൽ പരിഹരിച്ചില്ലെങ്കിൽ തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് അൽ ഷഹ്വാനി വ്യക്തമാക്കി. ട്രാഫിക് നിയമലംഘനത്തിന് പിഴ അടക്കാനുള്ളവർ ഡിസംബർ 18 മുതലുള്ള ഇളവ് കാലയളവ് ഉപയോപ്പെടുത്തണമെന്ന് വകുപ്പ് കാര്യാലയത്തിൽ നടന്ന വാർത്ത സമ്മേളനത്തിൽ അൽ ഷഹ്വാനി അറിയിച്ചു.
ഗതാഗത നിയമലംഘനത്തിന് വാഹനങ്ങൾ പിടിച്ചെടുത്തവർക്ക്, ഈ അവസരം ഉപയോഗപ്പെടുത്തി പിഴ അടച്ചശേഷം വാഹനങ്ങൾ വീണ്ടെടുക്കാമെന്നും അധികൃതർ അറിയിച്ചു. മെട്രാഷ് ആപ്ലിക്കേഷൻ വഴി പിഴ തുക അടക്കാവുന്നതാണ്. പ്രയാസം നേരിടുന്നവർക്ക് ട്രാഫിക് വിഭാവുമായി ബന്ധപ്പെടാം. അടുത്ത വർഷം മുതൽ, പിഴ തുക കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് ഇപ്പോൾ ഇളവ് പ്രഖ്യാപിച്ചതെന്ന് കേണൽ ഡോ. മുഹമ്മദ് റാദി അൽ ഹജ്രി പറഞ്ഞു. അടുത്ത വർഷത്തോടെ ട്രാഫിക് നിയമലംഘനങ്ങൾ കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനുമായി പുതിയ സംവിധാനം പ്രാബല്ല്യത്തിൽ വരുമെന്നും, ആഭ്യന്തര മന്ത്രാലയം, ജുഡീഷ്യൽ സംവിധാനം എന്നിവയുടെ കൂടി സഹായത്തോടെ ഇത് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ട്രാഫിക് ലംഘനങ്ങളുടെ പേരിൽ വലിയ തുക അടക്കാനുള്ളവർക്ക് ഇളവ് ഗുണകരമാവുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.