ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമം 'ക്യു ക്വിസ്' എന്ന പേരിൽ വിദ്യാർഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു. ഏഴുമുതൽ ഒമ്പതുവരെ ക്ലാസുകളിലുള്ളവർക്കായി സ്ട്രീം ഒന്നിലും പത്ത് മുതൽ 12 വരെ ക്ലാസുകളിലുള്ളവർക്കായി സ്ട്രീം രണ്ടിലുമാണ് മത്സരം. പ്രശസ്ത ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് ആയിരിക്കും ഗ്രാൻഡ് ഫിനാലേക്ക് നേതൃത്വം നൽകുക.
ഇംഗ്ലീഷിലായിരിക്കും മത്സരങ്ങൾ. രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്കായി ഡിസംബർ നാലിന് പ്രാഥമിക ഘട്ട മത്സരം നടത്തും. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കായി ഡിസംബർ 11നാണ് ഗ്രാൻഡ്ഫിനാലേ നടക്കുക.
ഇതിനാണ് ജി.എസ്. പ്രദീപ് നേതൃത്വം നൽകുക. https://www.madhyamam.com/qquiz എന്ന ലിങ്കിലൂടെയാണ് വിദ്യാർഥികൾ രജിസ്റ്റർ ചെയ്യേണ്ടത്. 55373946 എന്ന നമ്പറിലും mmqatar@gulfmadhyamam.net എന്ന വിലാസത്തിൽ മെയിൽ അയച്ചും സംശയനിവാരണം നടത്താം. വിജയികളെ ഗംഭീര സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.