വേട്ട സീസൺ നിയന്ത്രണത്തിന്​ പുതിയ നിർദേശങ്ങൾ

ദോഹ: പ്രത്യേക പക്ഷികളെയും വന്യമൃഗങ്ങളെയും വേട്ടയാടുന്നതുമായി ബന്ധപ്പെട്ട് വേട്ടസീസൺ നിയന്ത്രിക്കുന്നതിന് മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രി എഞ്ചി. അബ്​ദുല്ല ബിൻ അബ്​ദുൽ അസീസ്​ ബിൻ തുർകി ആൽ സുബൈഇ പ്രത്യേക നിർദേശം പുറത്തിറക്കി. മന്ത്രാലയ ഉത്തരവ് പ്രകാരം ചില ദേശാടന പക്ഷികളെ വേട്ടയാടുന്നതിനുള്ള കാലയളവ് 2020 സെപ്റ്റംബർ ഒന്നു മുതൽ 2021 മേയ് ഒന്നു വരെയായിരിക്കും. ഹുബാറ പക്ഷികളെ വേട്ടയാടുന്നതിന് ഫാൽക്കണുകളെ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പാരമ്പര്യേതര വേട്ട ഉപകരണങ്ങൾ പ്രത്യേകിച്ച് സവായാത് പോലെയുള്ള ഇലക്േട്രാണിക് ബേർഡ് കാളർ ഉപയോഗിക്കുന്നതോ കൈമാറുന്നതോ നിരോധിച്ചിരിക്കുന്നുവെന്നും തീരുമാനത്തിൽ വ്യക്തമാക്കുന്നു.

ഈ വർഷം നവംബർ ഒന്നുമുതൽ 2021 ഡിസംബർ 15 വരെയായിരിക്കും മുയലുകളെ വേട്ടയാടുന്നതിനുള്ള കാലയളവ്. ഫാൽക്കൺ, വേട്ടനായ്ക്കൾ എന്നിവ മാത്രമേ വേട്ടക്ക് ഉപയോഗിക്കാൻ പാടുള്ളൂ.മറ്റു പക്ഷികളെയോ മൃഗങ്ങളെയോ വേട്ടയാടുന്നതോ കർശനമായി നിരോധിച്ചിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെയോ പക്ഷികളെയോ വേട്ടയാടുന്നത് വർഷം മുഴുവൻ നിരോധിച്ചിരിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.