​നാഷനൽ ​ലൈബ്രറി സന്ദർശനത്തിന്​ ഇനി ബുക്കിങ്​ വേണ്ട

ദോഹ: ഖത്തറിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ദേശീയ ലൈബ്രറിയിലെ കോവിഡ്​ കാല നിയന്ത്രണങ്ങളിൽ ഇളവ്​. മുന്‍കൂട്ടി അപ്പോയൻറ്​മെൻറ്​ എടുക്കാതെ തന്നെ ഇനി മുതല്‍ ലൈബ്രറി സന്ദര്‍ശിക്കാം.

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതി‍​െൻറ ഭാഗമായാണ് നാഷനല്‍ ലൈബ്രറിയില്‍ പ്രീ ഓണ്‍ലൈന്‍ അപ്പോയൻറ്​മെൻറ്​ സംവിധാനം ഒഴിവാക്കിയത്. ഇനി മുതല്‍ എത്ര പേര്‍ക്കും ലൈബ്രറിയിലെത്താം.

ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് പ്രവര്‍ത്തന സമയം. വെള്ളിയാഴ്​ച വൈകീട്ട് നാലു മുതല്‍ എട്ടു വരെയായിരിക്കും പ്രവര്‍ത്തനം. അതേസമയം, ലൈബ്രറിക്കകത്ത് സാമൂഹിക അകലം പാലിക്കല്‍, മാസ്​ക് ധരിക്കല്‍, ഇഹ്തിറാസ് ഗ്രീന്‍ സ്​റ്റാറ്റസ് തുടങ്ങി സുരക്ഷ മുന്‍കരുതല്‍ നിബന്ധനകള്‍ പാലിക്കല്‍ നിര്‍ബന്ധമാണ്. കുട്ടികളുടെ ലൈബ്രറിയും വരുന്ന വെള്ളിയാഴ്​ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറര വരെയും വെള്ളിയാഴ്​ച വൈകീട്ട് നാലു മുതല്‍ ആറര വരെയുമാണ് കുട്ടികളുടെ ലൈബ്രറി പ്രവര്‍ത്തിക്കുക.

രാജ്യത്തി​െൻറ പൈതൃകം സംരക്ഷിക്കുകയും പഠനത്തിനും കണ്ടെത്തലിനും വ്യത്യസ്​തമായ അന്തരീക്ഷം സൃഷ്​ടിച്ച് സമൂഹത്തെ ക്രിയാത്മകമായി സ്വാധീനിക്കാന്‍ ഖത്തറിലെ ജനങ്ങളെ പ്രാപ്​തരാക്കുക എന്നതാണ് ഖത്തര്‍ നാഷനല്‍ ലൈബ്രറിയുടെ ദൗത്യം.

Tags:    
News Summary - No more bookings for a visit to the National Library

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.