ദോഹ: ഈദ് അവധി ദിനങ്ങളിൽ മരുഭൂമികളിലും കടൽ തീരങ്ങളിലും സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് നിർദേശങ്ങളുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. അവധി ദിനങ്ങളിൽ ക്യാമ്പിങ്ങിനും വിനോദത്തിനും എത്തുന്നവർ ഭക്ഷണം പാചകം ചെയ്യാനും മറ്റുമായി കരി മണ്ണിൽ ഉപയോഗിക്കരുതെന്ന് അധികൃതർ നിർദേശിച്ചു. പ്രത്യേകം തയാറാക്കിയ വസ്തുക്കളിൽ വെച്ചു മാത്രം കരി ഉപയോഗിക്കുക. ശേഷം, പ്രത്യേകം നിർദേശിച്ച മേഖലകളിൽ ഇവ സംസ്കരിക്കുകയും ചെയ്യണം.
മണ്ണിൽ നിന്നും കരിയും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. മാത്രമല്ല, തീപിടിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ കുട്ടികൾക്കും മറ്റും ശരീരത്തിന് ഹാനികരമായി മാറുകയും ചെയ്യും. ഈദ് അവധി ദിനങ്ങൾ ആരംഭിച്ചതിൽ തീരങ്ങളിലും മരുഭൂമികളിലും കുടുംബ സമേതവും സുഹൃത്തുക്കൾക്കൊപ്പവും സന്ദർശിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന മാർഗങ്ങൾ പിന്തുടരരുതെന്ന് മന്ത്രാലയം നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.