സ​ഞ്ജ​ന ന​കു​ല​ൻ കോ​ച്ച് എം.​എ​സ്. ആ​ദ​ർ​ശി​നൊ​പ്പം

സം​സ്ഥാ​ന ബാ​ഡ്മി​ന്റ​ൺ കി​രീ​ട​മ​ണി​ഞ്ഞ് ​എ​ൻ.​വി.​ബി.​എ​സ് താ​രം

ദോ​ഹ: ​തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ട​ത്തു​ന​ട​ന്ന സം​സ്ഥാ​ന സ​ബ്ജൂ​നി​യ​ർ ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ് അ​ണ്ട​ർ 13 വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളി​ൽ കി​രീ​ട നേ​ട്ട​വു​മാ​യി ഖ​ത്ത​റി​ലെ ബാ​ഡ്മി​ന്റ​ൺ പ​രി​ശീ​ല​ന അ​ക്കാ​ദ​മി​യാ​യ എ​ൻ.​വി.​ബി.​എ​സ് താ​രം. ഡി.​പി.​എ​സ് മോ​ഡേ​ൺ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സു​കാ​രി​യാ​യ സ​ഞ്ജ​ന ന​കു​ല​നാ​ണ് കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള താ​ര​ങ്ങ​ളു​മാ​യി മാ​റ്റു​ര​ച്ച് അ​ഭി​മാ​ന വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. മേ​യ് ര​ണ്ടാം വാ​ര​ത്തി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ അ​ണ്ട​ർ 13 വി​ഭാ​ഗം ഫൈ​ന​ലി​ൽ അ​ഫ്രീ​ൻ ഖാ​തു​നി​നെ 21-18, 14-21, 21-06 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു സ​ഞ്ജ​ന വീ​ഴ്ത്തി​യ​ത്. എ​ൻ.​വി.​ബി.​എ​സ് ആ​ൽ​ഫ കാം​ബ്രി​ഡ്ജ് സ്കൂ​ൾ ബ്രാ​ഞ്ച് ഹെ​ഡ് കോ​ച്ച് ആ​ദ​ർ​ശ് എം.​എ​സി നു ​കീ​ഴി​ൽ പ​രി​ശീ​ല​നം ന​ട​ത്തി​യാ​ണ് സ​ഞ്ജ​ന സം​സ്ഥാ​ന ​ചാ​മ്പ്യ​നാ​യ​ത്.

ത​മി​ഴ്നാ​ട് ഡിണ്ടിഗൽ സ്വ​ദേ​ശി​നി​യാ​യ താ​രം എ​ൻ.​വി.​ബി.​എ​സി​നു കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല ടീ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്താ​ണ് സം​സ്ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ച്ച​ത്. ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. എ​ൻ.​വി.​ബി.​എ​സി​ന്റെ മ​​റ്റൊ​രു താ​രം റി​യ കു​ര്യ​ൻ ഗോ​വ​യി​ൽ ന​ട​ന്ന അ​ഖി​ലേ​ന്ത്യ സ​ബ്ജൂ​നി​യ​ർ റാ​ങ്കി​ങ് ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ വ​രെ​യെ​ത്തി​യും ശ്ര​ദ്ധേ​യ​മാ​യി. 

Tags:    
News Summary - NVBS star wins state badminton crown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.