ദോഹ: പൂക്കളും സദ്യവട്ടങ്ങളും പച്ചക്കറികളും ഓണക്കോടികളും ഉൾപ്പെടെ എല്ലാം ഒരു കുടക്കീഴിൽ ഒരുക്കി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ ഓണച്ചന്തക്ക് തുടക്കം. വാഴയില, പലതരം പൂക്കൾ, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്കായി ഒരുക്കി.
വഴുതനങ്ങ, മുരിങ്ങ, വെണ്ടക്ക, പാവക്ക, ബീൻസ്, ചുരങ്ങ, ചേന, വെള്ളരി, പച്ചക്കായ, കുമ്പളം, പച്ചപ്പപ്പായ, ബീറ്റ്റൂട്ട്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, ഏത്തപ്പഴം, പൂവൻപഴം തുടങ്ങിയവ ഓണച്ചന്തയിൽ മിതമായ നിരക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. സെറ്റ് മുണ്ട്, സാരി, കുട്ടികൾക്കുള്ള പട്ടുപാവാട തുടങ്ങി ഓണക്കോടികളുടെ വിപുലമായ ശേഖരവും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് 23 ഇനം വിഭവങ്ങളുമായി ഓണസദ്യയും ലഭ്യമാണ്. തിരുവോണ ദിനമായ ചൊവ്വാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് രണ്ടുവരെ ഓണസദ്യ ലഭിക്കും.
പ്രതിദിനം വ്യോമയാന മാർഗത്തിലൂടെ പച്ചക്കറികളും ഫ്രഷ് പൂക്കളും എത്തുന്നതിനാല്‍ തനിമ മാറാതെ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് സി.ഇ.ഒ ശരീഫ് ഓണച്ചന്ത ഉദ്ഘടനം ചെയ്തു. ഏരിയ മാനേജർ മാനേജർ മുഹമ്മദ് ബഷീർ പരപ്പിൽ, പബ്ലിക് റിലേഷൻ മാനേജർ സിദ്ദീഖ്, മാൾ മാനേജർ ഗൗഡ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.