കർവ ബസുകൾ

30 ശതമാനം യാത്രക്കാർ മാത്രം; മെേട്രാ, ബസ്​ സർവിസുകൾ ഒന്നു മുതൽ

ദോഹ: രാജ്യത്ത് കോവിഡ്–19 നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ നാലാം ഘട്ടത്തോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നു മുതൽ ബസ്​, മെേട്രാ സർവിസുകൾ ഓടിത്തുടങ്ങുമെന്ന് ഗതാഗത വാർത്തവിനിമയ മന്ത്രാലയം അറിയിച്ചു. 30 ശതമാനം ശേഷിയിൽ മാത്രമായിരിക്കും പൊതു ഗതാഗത സംവിധാനം പ്രവർത്തിക്കുകയുള്ളൂ.കോവിഡ്–19 പശ്ചാത്തലത്തിൽ പൊതുഗതാഗത സർവിസ്​ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മാർഗനിർദേശങ്ങളും ഗതാഗത മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.സെപ്റ്റംബർ ഒന്നിനുതന്നെ സർവിസുകൾ പുനരാരംഭിക്കുമെന്ന്​ അധികൃതർ നേരത്തേതന്നെ അറിയിച്ചിരുന്നു.രാജ്യത്ത് കോവിഡ്–19 വ്യാപനം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മെട്രോ അടക്കമുള്ള പൊതുഗതാഗത സേവനങ്ങൾ നിർത്തിവെച്ചത്.

സർവിസുകൾ പുനരാരംഭിക്കുന്നതി​െൻറ ഭാഗമായി ജീവനക്കാർക്ക് കൃത്യമായ പരിശീലനം നൽകിയിരുന്നു. എല്ലാ സ്​ റ്റേഷനുകളിലെയും പ്രധാന കേന്ദ്രങ്ങളിൽ 300ലധികം ഹാൻഡ് സാനിറ്റൈസറുകൾ സ്​ഥാപിച്ചിട്ടുണ്ട്​.മെേട്രാ സ്​റ്റേഷനിലും െട്രയിനുകളിലും യാത്രക്കാരും ജീവനക്കാരും മറ്റും സ്​ഥിരം സ്​പർശിക്കുന്ന ഭാഗങ്ങൾ നിരന്തരം അണുമുക്തമാക്കുന്ന നടപടികൾ തുടരും. ഉപഭോക്താക്കളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിന് അത്യാധുനിക തെർമൽ മോണിറ്ററുകൾ സ്​ഥാപിച്ചിട്ടുണ്ട്​.സെപ്റ്റംബർ ഒന്നു മുതൽ ലുസൈൽ ട്രാം സർവിസുകൂടി പ്രാബല്യത്തിൽ വരുമെന്നാണ് ദോഹ മെേട്രാ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മുശൈരിബ്, എജുക്കേഷൻ സിറ്റി ട്രാം സർവിസുകൾ നേരത്തേതന്നെ ആരംഭിച്ചിരുന്നു.

കോവിഡ്​ തീർത്ത പ്രതിസന്ധികൾക്കിടിയിലും രാജ്യത്തിൻെറ വികസനപ്രവൃത്തികൾ മുടക്കമില്ലാതെ തുടർന്നിരുന്നു. ദോഹ മെേട്രായിലേക്കുള്ള പുതിയ െട്രയിനുകൾ ഈയടുത്താണ്​ ഹമദ് തുറമുഖത്തെത്തിയത്​. ജപ്പാനിലെ കിൻകി ഷർയോ കമ്പനിയുമായി നേരത്തേയുള്ള കരാർ പ്രകാരമാണ് െട്രയിനുകൾ എത്തിയത്.രണ്ട് െട്രയിനുകളാണ് കഴിഞ്ഞ ദിവസം തുറമുഖത്ത് എത്തിയത്. 35 അധിക െട്രയിനുകൾ വരുന്ന മാസങ്ങളിലായി രാജ്യത്തെത്തും.െട്രയിനുകളുടെ ഡെലിവറി ഷെഡ്യൂൾ പ്രകാരം അടുത്ത വർഷം രണ്ടാം പാദത്തിലായിരിക്കും ദോഹ മെേട്രാ സർവിസിനാവശ്യമായ അവസാന െട്രയിൻ എത്തുകയെന്ന് ഖത്തർ റെയിൽ വ്യക്തമാക്കി. ഇതോടെ, ദോഹ മെേട്രായിലെ െട്രയിനുകളുടെ എണ്ണം 75ൽനിന്നും 110 ആയി വർധിക്കും. സുരക്ഷാ പരിശോധനകൾക്ക് ശേഷമായിരിക്കും പുതിയ െട്രയിനുകൾ ഗതാഗതത്തിനായി ഉപയോഗിക്കുക.

സർവിസുകൾ പുനരാരംഭിക്കൽ; നിർദേശങ്ങൾ

– പൊതുജനാരോഗ്യ മന്ത്രാലയത്തി​െൻറ നിർദേശ പ്രകാരം 30 ശതമാനം ശേഷിയിൽ മാത്രമായിരിക്കും പൊതു ഗതാഗത സംവിധാനം പ്രവർത്തിക്കുക

– പൊതു ഗതാഗത സംവിധാനത്തിലെയും സ്​റ്റേഷനുകളിലെയും മുഴുവൻ ജീവനക്കാർക്കും കോവിഡ്–19 പരിശോധന നിർബന്ധമാക്കും

– ഒൺലൈൻ വഴി ടിക്കറ്റ് ബുക്കിങ്​ േപ്രാത്സാഹിപ്പിക്കും

– ഇഹ്തിറാസ്​ ആപ്പിൽ പച്ച നിറം സ്​റ്റാറ്റസുള്ളവർക്ക് മാത്രം പ്രവേശനം അനുവദിക്കുക

– പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവേശന കവാടങ്ങളിൽ പുകവലി പാടില്ല. പോസ്​റ്ററുകളിൽ നൽകിയ നിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണം

– സ്​റ്റേഷനിലോ ബസ്​, മെേട്രാ െട്രയിനുകളിലോ ഭക്ഷണം കഴിക്കാൻ അനുവദിക്കുകയില്ല

– ഇരിപ്പിടങ്ങളുൾപ്പെടെയുള്ള മുഴുവൻ സംവിധാനങ്ങളും അണുക്തമാക്കുക. ഹാൻഡ് സാനിറ്റൈസറുകൾ സ്​ഥാപിക്കുക

– ചുവരുകളിലും തറയിലും സീറ്റുകളിലും സാമൂഹിക അകലം പാലിക്കുന്നതിനുള്ള പോസ്​റ്ററുകൾ പതിക്കണം.

– മാർഗനിർദേശങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് സൂപ്പർവൈസർമാരെ നിയമിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.