ദോഹ: വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്വദേശികൾക്ക്വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ വകുപ്പ് വിവിധ നിർദേശങ്ങൾ പുറത്തിറക്കി. സ്വദേശികളുടെ യാത്രയും താമസവും കൂടുതൽ സൗകര്യപ്പെടുത്തുക, പ്രശ്നങ്ങളിൽനിന്ന് അവരെ സംരക്ഷിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളുടെ ഭാഗമായാണിത്. കോൺസുലാർ വകുപ്പിെൻറ നിർദേശങ്ങൾ താഴെ:
പാസ്പോർട്ട്, ഐ.ഡി എന്നിവക്ക് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധിയുണ്ടെന്ന് ഉറപ്പുവരുത്തുക.വിസ ആവശ്യമെങ്കിൽ യാത്രക്ക് മുമ്പായി സംഘടിപ്പിക്കുക.കോവിഡുമായി ബന്ധപ്പെട്ട്, യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യങ്ങളിലെ കോവിഡ് നിയന്ത്രണങ്ങളും േപ്രാട്ടോകോളും അറിഞ്ഞിരിക്കുക.
എൻട്രി വിസക്ക് ആവശ്യമായ എല്ലാ രേഖകളും (കോവിഡ് പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ്, ഹോട്ടൽ ക്വാറൻറീൻ) സംബന്ധിച്ച് എയർലൈനുമായി ബന്ധപ്പെട്ട് കൃത്യമായി അറിഞ്ഞിരിക്കുക.യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ നിയമ നിർദേശങ്ങൾ പാലിക്കുക, യാത്രാനിയമങ്ങൾ ലംഘിക്കാതിരിക്കുക.
പാസ്പോർട്ട് അടക്കമുള്ള രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുക. ഔദ്യോഗിക രേഖകൾ സൂക്ഷിക്കാനായി മറ്റൊരാൾക്ക് നൽകാതിരിക്കുക.ഖത്തരികളല്ലാത്ത എസ്കോർട്ട്, സേവകർ കൂടെയുണ്ടെങ്കിൽ അവരുടെ വിസ നടപടികൾ സംബന്ധിച്ച് സ്പോൺസർ അറിഞ്ഞിരിക്കണം.
സ്വർണമടക്കമുള്ള വിലകൂടിയ വസ്തുക്കൾ യാത്രയിൽ കൂടെ കരുതുന്നത് ഒഴിവാക്കുക.ആൾക്കൂട്ടങ്ങളിലും ചന്തകളിലും കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുക.ബന്ധപ്പെട്ട അതോറിറ്റിയിൽനിന്നുള്ള സെർച്ച് വാറൻറ് ഇല്ലാതെ സുരക്ഷാ ഉദ്യോഗസ്ഥരെ പരിശോധനക്കായി ഒരിക്കലും അനുവദിക്കരുത്.
നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഐ.ഡി നമ്പർ, പാസ്പോർട്ട് നമ്പർ, ഇവയുടെ കോപ്പികൾ എന്നിവ കരുതുക.സംഘമായി പോവുകയാണെങ്കിൽ മുഴുവൻ പണവും ഒരാളിൽ സൂക്ഷിക്കാനേൽപിക്കാതിരിക്കുക. അംഗങ്ങൾക്കിടയിൽ വീതിച്ച് നൽകുകയും എക്സ്ചേഞ്ച് രസീത് സൂക്ഷിക്കുകയും ചെയ്യുക.
അതത് രാജ്യങ്ങളിലെത്തുമ്പോൾ കൂടെ 10,000 ഡോളറിൽ കൂടുതൽ പണം ഉണ്ടെങ്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കുക. പിന്നീടുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വേണ്ടിയാണിത്.സംശയകരമായ സാഹചര്യങ്ങളിൽനിന്നും സ്ഥലങ്ങളിൽനിന്നും അകന്നുനിൽക്കുക. സംശയകരമായ വസ്തുക്കൾ കൈകാര്യം ചെയ്യാതിരിക്കുക.
യാത്ര ചെയ്യുന്ന രാജ്യങ്ങളിലെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങളുമായി ബന്ധപ്പെട്ടതടക്കമുള്ള നിയമങ്ങൾ പാലിക്കുക.പ്രശ്നങ്ങളുണ്ടാവുകയാണെങ്കിൽ തൊട്ടടുത്ത എംബസിയിലോ കോൺസുലേറ്റിലോ അറിയിക്കുക. യാത്ര ചെയ്യുന്നതിന് മുമ്പായി വിദേശകാര്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുക.യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുമ്പോൾ മാംസ, പാലുൽപന്നങ്ങൾ കൂടെ കരുതാതിരിക്കുക. ഭക്ഷ്യവസ്തുക്കൾ കൂടെയുണ്ടെങ്കിൽ അവ രണ്ട് കിലോഗ്രാമിൽ കൂടരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.