ഐക്യരാഷ്​ട്രസഭ രക്ഷാസമിതിയിലെ ഖത്തർ സ്​ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്​മദ്​ ബിൻ സൈഫ്​ ആൽഥാനി 

ഫലസ്​തീനിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന്​ ഐക്യരാഷ്​ട്രസഭയിൽ ഖത്തർ

ദോഹ: ഫലസ്​തീൻ പ്രവിശ്യകളിലെ അപകടകരമായ സാഹചര്യങ്ങൾ തുടരുന്നതിലും സുസ്​ഥിരമായ പരിഹാരം കണ്ടെത്തുന്നതിലെ കാലതാമസത്തിലും മുന്നറിയിപ്പുമായി ഖത്തർ. അന്താരാഷ്​ട്ര നിയമം നടപ്പാക്കുന്നതിലും ഈ വിഷയത്തിലെ പ്രമേയങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതിലും ഐക്യരാഷ്​ട്രസഭ സുരക്ഷാസമിതി ഉത്തരവാദിത്തം നിർവഹിക്കണമെന്ന്​ ​ഖത്തർ ആവശ്യപ്പെട്ടു. ഫലസ്​തീനിലെ അനധികൃത കുടിയേറ്റവും അധിനിവേശവും അവസാനിപ്പിക്കുന്നതിന് മുൻകൈയെടുക്കണമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് പിന്തുണ നൽകണമെന്നും വ്യക്​തമാക്കി.

ഫലസ്​തീനുൾപ്പെടെ മിഡിലീസ്​റ്റിലെ സാഹചര്യങ്ങൾ എന്ന പ്രമേയത്തിൽ ഐക്യരാഷ്​ട്രസഭ സുരക്ഷാസമിതി സംഘടിപ്പിച്ച യോഗത്തിൽ ഖത്തർ സ്​ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്​മദ് ബിൻ സൈഫ് ആൽഥാനിയാണ് ഖത്തറി​െൻറ നിലപാട്​ വിശദീകരിച്ചത്. ജറൂസലമിൽ ഇസ്രായേൽ അധിനിവേശസേനയും പൊലീസും നടത്തുന്ന നിരന്തര അതിക്രമങ്ങളും ഇസ്​ലാമിക, ൈക്രസ്​തവ വിശുദ്ധ കേന്ദ്രങ്ങളിലും മസ്​ജിദുൽ അഖ്സയിൽ കുടിയേറ്റക്കാർ നടത്തുന്ന പ്രകോപനങ്ങളും അതിക്രമങ്ങളും ശൈഖ അൽയാ ആൽഥാനി ചൂണ്ടിക്കാട്ടി.

ജറൂസലമി​െൻറ നിയമപരമായും ചരിത്രപരമായും സാംസ്​കാരികവുമായ പദവിയിൽ മാറ്റംവരുന്നത് അന്താരാഷ്​ട്ര നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണെന്നും സുരക്ഷാസമിതി, ജനറൽ അസംബ്ലി പ്രമേയങ്ങൾക്ക് വിരുദ്ധമാണെന്നും അവർ വ്യക്തമാക്കി. ഫലസ്​തീൻ പ്രവിശ്യകളായ ശൈഖ് ജർറാഹ്, സിൽവാൻ എന്നിവിടങ്ങളിലെ കുടിയേറ്റവും പ്രകോപനപരമായ പ്രവർത്തനങ്ങളും ഐക്യരാഷ്​ട്രസഭയിലെ ഖത്തർ അംബാസഡർ ആവർത്തിച്ചു.

യു.എന്നുമായും മറ്റു രാഷ്​ട്രങ്ങളുമായും സഹകരിച്ച് നയതന്ത്ര നീക്കങ്ങളിലൂടെ മേഖലയിൽ സമാധാനം സ്​ഥാപിക്കുകയാണ് വേണ്ടെന്നും സ്​ഥിരം വെടിനിർത്തൽ കരാറിൽ എത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തണമെന്നും ഗസ്സയിൽ രണ്ട് ദശലക്ഷത്തിലധികം ജനങ്ങളാണ് കടുത്ത ഉപരോധത്തെ തുടർന്ന് ദുരിതക്കയത്തിലുള്ളതെന്നും അവർ പറഞ്ഞു. ഫലസ്​തീൻ വിഷയത്തിൽ ഖത്തറി​െൻറ നിലപാടിൽ മാറ്റമില്ലെന്നും ജനതയുടെ ദുരിതമകറ്റുന്നതിനായി മാനുഷിക, വികസന സഹായങ്ങൾ ഖത്തർ നൽകുന്നുണ്ടെന്നും അവർ സൂചിപ്പിച്ചു. ദ്വിരാഷ്​ട്ര പരിഹാരമാണ് വേണ്ടതെന്നും 1967ലെ അതിർത്തികൾ പ്രകാരം കിഴക്കൻ ജറൂസലം തലസ്ഥാനമാക്കിയുള്ള ഫലസ്​തീൻ രാഷ്​ട്രമാണ് നിലവിൽ വരേണ്ടതെന്നും ശൈഖ അൽയാ സൈഫ് ആൽഥാനി ആവശ്യപ്പെട്ടു.

Tags:    
News Summary - Palestinian immigration and occupation must end - Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.