ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ

ദോ​ഹ: ഖ​ത്ത​റി​ലേ​ക്കു​ള്ള ​വി​മാ​ന​യാ​ത്രി​ക​രു​ടെ എ​ണ്ണം മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ ഇ​ക്ക​ഴി​ഞ്ഞ ജൂ​ണി​ൽ 20 ശ​ത​മാ​ന​ത്തി​ലേ​റെ വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​ഭാ​ഗം പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കി​ലാ​ണ്​ 2022 ജൂ​ൺ മാ​സ​ത്തേ​ക്കാ​ൾ ഈ ​വ​ർ​ഷം ജൂ​ണി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

20.3 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ 31,05,978 പേ​രാ​യി​രു​ന്നു വി​മാ​ന​മാ​ർ​ഗം ഖ​ത്ത​റി​ലെ​ത്തി​യ​തെ​ങ്കി​ൽ ഈ ​വ​ർ​ഷം അ​ത്​ ആ​റു ല​ക്ഷ​ത്തി​ലേ​റെ വ​ർ​ധി​ച്ച്​ 37,37,572 ആ​യി ഉ​യ​ർ​ന്നു. ഹ​മ​ദ്​ വി​മാ​ന​ത്താ​വ​ളം, ദോ​ഹ വി​മാ​ന​ത്താ​വ​ളം വ​ഴി രാ​ജ്യ​ത്ത്​ പ്ര​വേ​ശി​ച്ച​വ​രു​ടെ ക​ണ​ക്കാ​ണ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​ഭാ​ഗം പു​റ​ത്തു​വി​ട്ട​ത്. വി​മാ​ന​ങ്ങ​ളു​ടെ വ​ര​വി​ലും കാ​ര്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി. മു​ൻ വ​ർ​ഷം ജൂ​ണി​ലേ​തി​നേ​ക്കാ​ൾ 15.1 ശ​ത​മാ​നം കൂ​ടി​യെ​ന്നാ​ണ്​ ക​ണ​ക്ക്.

ലോ​ക​ക​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു 2022 ജൂ​ൺ എ​ങ്കി​ൽ, ഇ​ത്ത​വ​ണ വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ സ​ന്ദ​ർ​ശ​ക​രെ സ്വാ​ഗ​തം​ചെ​യ്യു​ക​യാ​ണ്​ ഖ​ത്ത​ർ. അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ്​ ഹ​യാ സ​ന്ദ​ർ​ശ​ക വി​സ​ക​ളും ഹ​യാ ടൂ​റി​സ്​​റ്റ് വി​സ​ക​ളും. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നു​ള്ളി​ൽ ഖ​ത്ത​റി​ൽ യാ​ത്ര​ക്കാ​രു​​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ഡ്​ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​​തെ​ന്ന്​ ഖ​ത്ത​ർ ടൂ​റി​സം ജൂ​ലൈ​ ആ​ദ്യ​വാ​രം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ആ​റു മാ​സ​ത്തി​നി​ടെ 20 ല​ക്ഷ​ത്തി​ലേ​റെ പേ​ർ രാ​ജ്യ​ത്ത്​ എ​ത്തി​യെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ട​യി​ലെ വ​ലി​യ സ​ന്ദ​ർ​ശ​ക​പ്ര​വാ​ഹം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. ഈ ​വ​ർ​ഷം പി​ന്നി​ട്ട എ​ല്ലാ മാ​സ​ങ്ങ​ളി​ലും മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ളും ഇ​ര​ട്ടി​യോ​ള​മാ​യി​രു​ന്നു യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന. 

Tags:    
News Summary - Passengers increased by 20 percent in June compared to the previous year. Civil Aviation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.