പ്രഥമ അനാറ്റോലിയ നയതന്ത്ര ഫോറത്തിൽ നടന്ന പാനൽ ചർച്ചയിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി (ഇടത്​) സംസാരിക്കുന്നു

അഫ്​ഗാനിലെ സമാധാന ശ്രമങ്ങൾ തുടരും –ഖത്തർ

ദോഹ: അഫ്​ഗാനിലെ സമാധാന ചർച്ചകളും വിവിധ കക്ഷികളുമായുള്ള ചർച്ചകളും തുടര​ുമെന്ന്​ ഖത്തർ. തുർക്കിയിൽ നടക്കുന്ന പ്രഥമ അനാറ്റോലിയ നയതന്ത്ര കൂടിക്കാഴ്​ചയിൽ ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനിയാണ്​ ഇക്കാര്യം അറിയിച്ചത്​. ഫോറത്തി​െൻറ ഭാഗമായി കുവൈത്ത്​ വിദേശകാര്യമന്ത്രി ശൈഖ്​​ ഡോ. അഹമ്മദ്​ നാസർ അൽ മുഹമ്മദ്​ അൽ സബാഹുമായി നടത്തിയ 'നൂതന മധ്യസ്​ഥം' എന്ന വിഷയത്തിലെ പാനൽ ചർച്ചയിലായിരുന്നു അഫ്​ഗാൻ സമാധാന ചർച്ചകളുടെ പ്രാധാന്യം ഖത്തർ ഉപപ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്​. ഇക്കാര്യത്തിൽ തങ്ങളുടെ ഇടപെടൽ എത്രയും വേഗം ലക്ഷ്യത്തിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

അഫ്​ഗാൻ സമാധാനവുമായി ബന്ധപ്പെട്ട്​ ഐക്യരാഷ്​ട്രസഭയുടെയും തുർക്കിയുടെയും നേതൃത്വത്തിൽ നടക്കാനിരിക്കുന്ന ഇസ്​താംബൂൾ കോൺഫറൻസ്​ ഈ ശ്രമങ്ങൾക്ക്​ കരുത്തു പകരും.സംഘർഷങ്ങൾ അവസാനിപ്പിക്കുക, രാഷ്​ട്രീയ നയതന്ത്ര പക്രിയയിലെ വിശ്വാസം വീണ്ടെടുക്ക​ുന്നതും സംഭാഷണങ്ങളുടെ വിജയത്തിന്​ കാരണമാവും. സ്​ത്രീകളും യുവാക്കളും ഉൾപ്പെടെയുള്ള വിവിധ ഗ്രൂപ്പുകളുടെ സാന്നിധ്യവും അനിവാര്യമാണ്​.

അഫ്​ഗാനിൽ സമാധാനം പുനഃസ്​ഥാപിക്കാൻ അമേരിക്കയും താലിബാനും തമ്മിൽ ധാരണയി​െലത്തുകയാണ്​ ആദ്യ നടപടിയെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു.രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകൾക്ക്​ ഇടമൊരുക്കാനും ലക്ഷ്യം കൈവരിക്കാനും പ്രഥമ അനാറ്റോലിയ ​ഫോറം ഉപകാരപ്പെടുമെന്നും അദ്ദേഹം വ്യക്​തമാക്കി.

'പ്രതിസന്ധിയുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്​. അതിർത്തികളിലെയും മറ്റും സംഘർഷങ്ങളെക്കുറിച്ചാണ്​ നമ്മൾ എപ്പോഴും ചർച്ച നടത്തുന്നത്​. എന്നാൽ, ഇപ്പോൾ സൈബർ ഇടങ്ങളിലേതുൾപ്പെടെയുള്ള ഏറ്റുമുട്ടൽ രൂക്ഷമാവുന്നു. മധ്യസ്​ഥ ശ്രമങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നതാണ്​ ഇത്​. കാലാവസ്​ഥ വ്യതിയാനവുമായി ബന്ധപ്പെട്ടും രാജ്യങ്ങൾ തമ്മിൽ സംഘർഷമാവുന്നു.

ഈ സാഹചര്യത്തിൽ അടിസ്​ഥാന മധ്യസ്​ഥശ്രമങ്ങളിലേക്ക്​ തിരിച്ചുപോ​യി, പരസ്​പര ആശയവിനിമയ പാത കണ്ടെത്തണം' –അദ്ദേഹം പറഞ്ഞു. മധ്യസ്​ഥയുടെ അടിസ്​ഥാനം പരസ്​പര വിശ്വാസവും കക്ഷികൾ തമ്മിലെ ചർച്ചകൾക്ക്​ പ്രേരണ നൽകലുമാണ്​.

മുൻവിധിയോ ഏതെങ്കിലും കക്ഷിയോട്​ അമിത താൽപര്യമോ പാടില്ല –ഖത്തർ ഉപപ്രധാനമന്ത്രി വ്യക്​തമാക്കി. ആഫ്രിക്കൻ രാജ്യമായ ഡാർഫറിൽ ഖത്തറി​െൻറ നേതൃത്വത്തിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. പ്രദേശത്തി​െൻറ സാമൂഹിക സാമ്പത്തിക ആരോഗ്യ വികസനത്തിൽ കൂടി പങ്കുവഹിച്ചുകൊണ്ടാണ്​ ഖത്തർ ഇവിടെ സമാധാന ശ്രമങ്ങൾ നടത്തുന്നത്​. 

Tags:    
News Summary - Peace efforts in Afghanistan to continue - Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.