ദോഹ: മലബാർ മേഖലയിൽ എസ്.എസ്.എല്‍.സിക്ക് മുഴുവൻ എ പ്ലസ് വാങ്ങി വിജയിച്ചിട്ടും പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത സാഹചര്യം കടുത്ത അനീതിയും നീതീകരിക്കാനാവാത്തതുമാണെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉന്നത വിജയം നേടിയിട്ടും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന ആയിരക്കണക്കിന് വിദ്യാർഥികൾ പ്രവാസികളായ രക്ഷിതാക്കളുടെയും ആശങ്കയാണ്. എല്ലാ വര്‍ഷവും ഈ വിഷയം ഉയര്‍ന്ന് വരുമ്പോള്‍ കണ്ണില്‍ പൊടിയിടാനായി നാമമാത്രമായ സീറ്റുകള്‍ വർധിപ്പിച്ച് ഇതിനകം തന്നെ മലബാറിലെ പല ക്ലാസുകളിലും 65 കുട്ടികൾ വരെ ആയിരിക്കുന്നു.
തിങ്ങിനിറഞ്ഞ ക്ലാസ് മുറികൾ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കും. കൂടുതൽ ബാച്ചുകൾ അനുവദിച്ചും സ്കൂളുകൾ അപ്ഗ്രേഡ് ചെയ്തും വിദ്യാർഥികൾക്ക് പഠിക്കാൻ സാഹചര്യമുണ്ടാക്കണം. വിഷയം പഠിക്കാൻ സർക്കാർ നിയോഗിച്ച കമീഷനുകളുടെ റിപ്പോർട്ട് പുറത്തുവിടണം. പ്രതിഷേധങ്ങളെ സമുദായവത്കരിക്കുകയും ചാപ്പ കുത്തുകയും ചെയ്യുന്നത് ദൗർഭാഗ്യകരമാണ്.പ്രവാസ ലോകത്തുനിന്നും കക്ഷിരാഷ്ട്രീയഭേദമെന്യേ ഒറ്റക്കെട്ടായി പ്രതികരണം ഉയരണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.