ദോഹ: എജുക്കേഷൻ വേൾഡ് ഗ്ലോബൽ സ്കൂൾ റാങ്കിങ്ങിൽ ഖത്തറിലെ ഒന്നാം നമ്പർ ഇന്ത്യൻ സ്കൂൾ എന്ന നേട്ടവുമായി പൊഡാർ പേൾ സ്കൂൾ. പഠന സൗകര്യങ്ങളും പഠന നിലവാരവും പരിഗണിച്ചാണ് അംഗീകാരം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 4000ത്തിൽ ഏറെ ഇന്ത്യന്‍ സ്കൂളുകളില്‍ സർവേ നടത്തിയാണ് എജുക്കേഷന്‍ വേള്‍ഡ് റാങ്കിങ് തയാറാക്കുന്നത്. ഈ പട്ടികയിലാണ് പൊഡാര്‍ പേള്‍ സ്കൂള്‍ ഖത്തറില്‍ ഒന്നാമതെത്തിയത്.
പഠന മേഖലയിലെ മികവും, അടിസ്ഥാന സൗകര്യങ്ങളുടെ ലോകോത്തര നിലവാരവും, അത്യാധുനിക അധ്യാപന സാങ്കേതിക വിദ്യകളും പിന്തുടരുന്ന പൊഡാറിന്റെ മികവിനുള്ള അംഗീകാരം കൂടിയാണ് ആഗോള റാങ്കിങ് പട്ടികയിലെ നേട്ടം. ത്രീഡി പ്രിന്റിങ് ലാബ്, സ്പോർട്സിലും കായിക വിദ്യാഭ്യാസത്തിലുമുള്ള മികവ്, വിശാലമായ സ്പോർട്സ് കോംപ്ലക്സ് എന്നിവ പൊഡാറിന്റെ സവിശേഷതയാണ്.
ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് അംഗീകാരമെന്ന് പൊഡാർ സ്കൂൾ പ്രിന്‍സിപ്പൽ ഡോ. മനീഷ് മംഗള്‍, സ്കൂള്‍ പ്രസിഡന്റ് സി. മുഹമ്മദ് നിസാര്‍ എന്നിവര്‍ പറഞ്ഞു. സ്കൂൾ ജീവനക്കാർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഗ്ലോബൽ റാങ്കിങ് പട്ടികയിലെ നേട്ടമെന്ന് ഡോ. മനീഷ് മംഗൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.