മീഡിയ വൺ സംഘടിപ്പിച്ച ​​റൺ ദോഹ റൺ ഹാഫ്​ മാരത്തണിൽ സ്റ്റാർട്ടിങ്ങിന്​ ഒരുങ്ങുന്ന മത്സരാർഥികൾ

കായികാവേശം പകർന്ന്​ റൺ ദോഹ റൺ

ദോഹ: മീഡിയവണ്‍ 'റണ്‍ ദോഹ റണ്‍' ഹാഫ് മാരത്തണിന് ആവേശകരമായ പരിസമാപ്തി. 40 രാജ്യങ്ങളില്‍നിന്നായി നാനൂറോളം പേര്‍ പങ്കെടുത്ത മത്സരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ശ്രദ്ധേയമായി. ദോഹ ആസ്പെയര്‍ പാര്‍ക്കിൽ രാവിലെ ഏഴോടെയായിരുന്നു വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾക്ക്​ ഫ്ലാഗ്​ഓഫ്​ ഉയർന്നത്​. 10 കി.മീ, 5 കി.മീ, 3 കി.മീ എന്നീ മൂന്ന് കാറ്റഗറികളിലായിരുന്നു ‌മത്സരം. മുതിര്‍ന്നവരില്‍ ഓപണ്‍, മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം മത്സരം നടന്നു. 10 കി.മീറ്റർ ഓവറോള്‍ വിഭാഗത്തില്‍ കെനിയയില്‍നിന്നുള്ള ‌ക്രിസ് മുസുംഗു ചാമ്പ്യനായി. മാസ്റ്റേഴ്സ് വിഭാഗത്തിലാണ് മുസുംഗു മത്സരിച്ചത്.ഓപണ്‍ വിഭാഗത്തില്‍ ഖത്തറിന്‍റെ ഫൈസല്‍ ഖഹ്താനിയും വനിത വിഭാഗം മാസ്റ്റേഴ്സില്‍ ലിലി സാദും ഓപണില്‍ ഫോര്‍ മാന്‍സിയയുമാണ് ‌ജേതാക്കള്‍. 5000 മീറ്ററില്‍ ഓപണ്‍ വിഭാഗത്തില്‍ ഖത്തറിന്‍റെ ‌തമീം അല്‍കുവാരി ചാമ്പ്യനായി. മാസ്റ്റേഴ്സില്‍ മലയാളികളായ സജീര്‍ കലന്തനും സക്കീര്‍ ചീരായിയും ‌ഒന്നും ‌രണ്ടും ‌സ്ഥാനങ്ങള്‍ നേടി. വനിത വിഭാഗത്തില്‍ മിറേല വസാലോ, ലോറ ലോഗീ എന്നിവരാണ് ഒന്നാമതെത്തിയത്. 3000 മീറ്ററില്‍ മലയാളിയായ സരില്‍ രാജൻ ഓവറോള്‍ ചാമ്പ്യനായി.

 


5 കി.മീ വിഭാഗത്തിൽ ജേതാക്കളായ മലയാളി അത്​ലറ്റുകൾ ഷക്കീർ ചീരായി, സജീർ കലന്തൻ

നിത്യജീവിതത്തില്‍ വ്യായാമത്തിന്‍റെ പ്രാധാന്യം വിളിച്ചോതി ഖത്തറിലെ ‌നിരവധി ‌ഡോക്ടര്‍മാരും മത്സരത്തില്‍ പങ്കാളികളായി. വിജയികള്‍ക്ക് ഐ.സി.സി പ്രസിഡന്‍റ്​ പി.എൻ. ബാബുരാജ്, മീഡിയവണ്‍-ഗൾഫ്​ മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശേരി, ഡോ. നാസര്‍ മസൂദി, ഡോ. വിസാം, ഡോ. റൗഫ്, ഡോ. ബിന്നി തോമസ്, ഇന്‍റര്‍ടെക് ഖത്തര്‍ എം.ഡി അഷ്റഫ്, കെയര്‍ ആൻഡ്​​ ക്യുവര്‍ എം.ഡി ഇ.പി. അബ്ദുറഹ്മാന്‍, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ പ്രതിനിധി സഫീര്‍റഹ്​മാൻ, സന്‍ജബീല്‍ പ്രതിനിധി ശരത്, ജിറ്റ്​കോ പ്രതിനിധി നവാസ്, മീഡിയവൺ-ഗൾഫ്​ മാധ്യമം ഖത്തര്‍ എക്സിക്യൂട്ടിവ് പ്രതിനിധി നാസര്‍ ആലുവ, പ്രോഗ്രാം കോഓഡിനേറ്റര്‍ സക്കീര്‍ ഹുസൈന്‍ എന്നിവര്‍ മെഡലും സമ്മാനങ്ങളും വിതരണം ചെയ്തു. മീഡിയവൺ മാർക്കറ്റിങ്​ മാനേജർ നിശാന്ത്​ തറമേൽ, എ.ആർ. അബ്​ദുൽ ഗഫൂർ, അസ്​ഹർ അലി, അമീർ അലി എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Pouring sportsmanship Run Doha Run Half Marathon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.