പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഷാ​ഫി പ​റ​മ്പി​ൽ എം.​പി നി​ർ​വ​ഹി​ക്കു​ന്നു

പ്ര​വാ​സി സാ​ഹിത്യോ​ത്സ​വ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

ദോ​ഹ : ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പ​തി​നാ​ലാ​മ​ത് ഖ​ത്ത​ർ നാ​ഷ​ന​ൽ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഷാ​ഫി പ​റ​മ്പി​ൽ എം.​പി നി​ർ​വ​ഹി​ച്ചു. ന​വം​ബ​ർ എ​ട്ടി​ന് അ​ബൂ​ഹ​മൂ​ർ ഹാ​മി​ൽ​ട്ട​ൺ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ​വെ​ച്ച് ന​ട​ക്കു​ന്ന സാ​ഹി​ത്യോ​ത്സ​വി​ൽ നി​ര​വ​ധി ക​ലാ​പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ക്കും .

ഖ​ത്ത​റി​ൽ അ​ട​ക്കം 19 രാ​ഷ്ട്ര​ങ്ങ​ളി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും പ​​ങ്കെ​ടു​പ്പി​ച്ചാ​ണ് വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളോ​ടെ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കു​ടും​ബ​വേ​ദി​യി​ൽ​നി​ന്നും തു​ട​ങ്ങി ഖ​ത്ത​റി​ലെ രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ളി​ന്റെ 60 യൂ​നി​റ്റു​ക​ളി​ലും 14 സെ​ക്ട​റു​ക​ളി​ലും നാ​ല് സോ​ണു​ക​ളി​ലു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ന​വം​ബ​ർ എ​ട്ടി​ന് നാ​ഷ​ന​ൽ ത​ല​ത്തി​ൽ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് ന​ട​ക്കു​ന്ന​ത്.

ബ​ഡ്സ്, കി​ഡ്സ്‌, പ്രൈ​മ​റി, ജൂ​നി​യ​ർ, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ർ, ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. പ്ര​കാ​ശ​ന​ച​ട​ങ്ങി​ന് ആ​ർ.​എ​സ്.​സി നാ​ഷ​ന​ൽ നേ​താ​ക്ക​ളാ​യ ഹാ​രി​സ് പു​ലാ​ശ്ശേ​രി ,ആ​സി​ഫ് അ​ലി കൊ​ച്ച​ന്നൂ​ര്, റ​മീ​സ് ത​ളി​ക്കു​ളം ,സ​ഫീ​ർ തൃ​ശൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Pravasi Sahityotsav poster publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.