സംസ്കൃതി ഖത്തർ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡോ. ജോൺ ബ്രിട്ടാസ് എം.പി നിർവഹിക്കുന്നു

വെറുപ്പിന്റെ വൈറസ് കേരളത്തിലേക്കും പടരുന്നു -ജോൺ ബ്രിട്ടാസ് എം.പി

ദോഹ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വൈറസ് കേരളത്തിലേക്കും പടര്‍ന്നുതുടങ്ങിയിരിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. മാധ്യമങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. സംവാദങ്ങളില്‍ വിഭജനത്തിന്റെ സന്ദേശങ്ങളാണ് നിറയുന്നത്.

ജാഗ്രതയോടെ ഇടപെടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഒന്ന് കണ്ണടച്ചാല്‍ നാടിനെ കൊത്തിവലിക്കാന്‍ കാത്തിരിക്കുന്ന കഴുകന്മാര്‍ വട്ടമിട്ട് പറക്കുന്നുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു.

ഖത്തറിലെ പ്രവാസി മലയാളികളുടെ കലാ-സാംസ്‌കാരിക-സാമൂഹിക സംഘടനയായ സംസ്കൃതിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ് എം.പി. മെഷാഫ് പൊഡാർ പേൾ സ്കൂളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് ആയിരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.


ചടങ്ങിൽ സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷനായി. നോർക്ക റൂട്ട്സ് ഡയറക്ടർ സി.വി. റപ്പായി, കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ.എം. സുധീർ, ഐ.സി.സി സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, കെ.എം.സി.സി പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്.

ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, യുവകലാസാഹിതി ഭാരവാഹി ഷാനവാസ്, കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ്, വനിതവേദി സെക്രട്ടറി ജെസിത നടപ്പുരയിൽ, സംസ്‌കൃതി സ്ഥാപക ജനറൽ സെക്രട്ടറി സമീർ സിദ്ദിഖ്, സംസ്‌കൃതി രൂപവത്കരണത്തിന് നേതൃത്വം നൽകിയ മുൻ പ്രസിഡന്റ് പ്രമോദ് ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.

സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം സ്വാഗതവും പ്രോഗ്രാം കൺവീനർ ഓമനക്കുട്ടൻ പരുമല നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം 200ഓളം കലാകാരന്മാരും കലാകാരികളും അണിനിരന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. 2000ത്തിൽ അധികം അംഗങ്ങൾക്ക് ഓണസദ്യയും ഒരുക്കിയിരുന്നു.

Tags:    
News Summary - The virus of hate is spreading to Kerala too - John Brittas MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.