മ​ൽ​ഖ റൂ​ഹി​ക്കാ​യി ചി​ത്ര​ര​ച​ന മ​ത്സ​ര​വു​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ

ദോ​ഹ: എ​സ്.​എം.​എ ടൈ​പ് 1 രോ​ഗം ബാ​ധി​ച്ച മ​ല​യാ​ളി കു​ട്ടി മ​ൽ​ഖ റൂ​ഹി​യു​ടെ ചി​കി​ത്സ​ക്ക് പ​ണം ക​ണ്ടെ​ത്താ​നു​ള്ള ഖ​ത്ത​ർ ​ചാ​രി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കാ​ർ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ക​ൾ​ച​റ​ൽ ഫോ​റം ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ലൈ 12 വെ​ള്ളി​യാ​ഴ്ച അ​ൽ അ​റ​ബി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. കി​ന്റ​ർ ഗാ​ർ​ട്ട​ൻ 1, 2 വി​ഭാ​ഗ​ത്തി​ൽ നി​റം കൊ​ടു​ക്ക​ലും കി​ഡ്സ് വി​ഭാ​ഗ​ത്തി​ന് (ഗ്രേ​ഡ് 1, 2) കു​ത്തു​ക​ൾ യോ​ജി​പ്പി​ച്ച് ചി​ത്രം പൂ​ർ​ത്തി​യാ​ക്കി നി​റം കൊ​ടു​ക്ക​ലും സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ന് (ഗ്രേ​ഡ് 3, 4, 5) ചി​ത്രം പൂ​ർ​ത്തി​യാ​ക്കി നി​റം കൊ​ടു​ക്ക​ലും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ന് (ഗ്രേ​ഡ് 6, 7, 8) പെ​ൻ​സി​ൽ ഡ്രോ​യി​ങ്ങും ന​ട​ത്തും. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ന് (ഗ്രേ​ഡ് 9, 10, 11, 12) പെ​ൻ​സി​ൽ ഡ്രോ​യി​ങ്, പെ​യി​ന്റി​ങ് എ​ന്നി​വ​യി​ൽ മ​ത്സ​ര​മു​ണ്ടാ​കും.

മു​തി​ർ​ന്ന​വ​ർ​ക്ക് പെ​യി​ന്റി​ങ് മ​ത്സ​ര​വും ന​ട​ത്തും. കെ.​ജി, കി​ഡ്സ്, സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 20 റി​യാ​ലും സീ​നി​യ​ർ, മു​തി​ർ​ന്ന​വ​ർ വി​ഭാ​ഗ​ത്തി​ൽ 25 റി​യാ​ലും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഈ​ടാ​ക്കും. ഏ​ത് രാ​ജ്യ​ക്കാ​ർ​ക്കും പ​​ങ്കെ​ടു​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 31220656, 74069505 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - Pravasi Welfare with Painting Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.