ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ പള്ളികൾ അടഞ്ഞ് കിടക്കുന്നത് തുടരുമെന്നും പ്രാർഥനക്കായി പള്ളികൾ വീണ്ടും തുറക്കുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി ഔഖാഫ് ഇസ് ലാമികകാര്യ മന്ത്രാലയം രംഗത്ത്. പള്ളികൾ പ്രാർഥനക്കായി വീണ്ടും തുറക്കുമെന്ന് പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതവും ഔദ്യോഗിക േസ്രാതസ്സിൽ നിന്നുള്ളതല്ലെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.
കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ പള്ളികൾ അടച്ചിടാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പള്ളികൾ തുറക്കുന്നതിന് മുമ്പായി കോവിഡ്–19 പശ്ചാത്തലത്തിൽ പാലിക്കേണ്ട സുരക്ഷാ മുൻകരുതൽ സംബന്ധിച്ച് ജനങ്ങൾക്ക് ബോധവൽകരണം നൽകുന്ന സന്ദേശങ്ങളുൾക്കൊള്ളിച്ചുള്ള ചിത്രങ്ങൾ ഔഖാഫ് മന്ത്രാലയം പ്രചരിപ്പിച്ചിരുന്നു.ഇതാണ് പള്ളികൾ തുറക്കുന്നത് സംബന്ധിച്ച വാർത്തകൾ പ്രചരിച്ചത്. ഈ സാഹചര്യത്തിലാണ് പള്ളികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ഔഖാഫ് മന്ത്രാലയം രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.