ദോഹ: ഖത്തർ റിയൽ എസ്റ്റേറ്റ് ഫോറത്തിന്റെ ആദ്യ പതിപ്പ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഉദ്ഘാടനം ചെയ്തു.
സുസ്ഥിര റിയൽ എസ്റ്റേറ്റ് വ്യവസായത്തിനും മികച്ച ജീവിത ഗുണനിലവാരത്തിനുമായുള്ള വ്യവസ്ഥകളും നിയമങ്ങളും എന്ന തലക്കെട്ടിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഫോറം ഷെറാട്ടൻ ദോഹ ഗ്രാൻഡ് ഹോട്ടലിൽ മുനിസിപ്പാലിറ്റി മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പ് മന്ത്രിമാരും വിവിധ രാജ്യങ്ങളുടെ ഖത്തറിലെ അംബാസഡർമാരും നയതന്ത്ര ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തിത്വങ്ങളും വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 1500ഓളം പേരാണ് ഫോറത്തിൽ പങ്കെടുക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധരായ 35 പേർ ഫോറത്തിൽ സംസാരിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപ അവസരങ്ങൾ, നിയമനിർമാണങ്ങൾ, മേഖലയുടെ ഭാവി, പ്രധാന പദ്ധതികൾ, നിയമനിർമാണങ്ങളും വ്യവസ്ഥകളും റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടാക്കുന്ന മാറ്റങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഫോറത്തിൽ ചർച്ചചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.