റസിഡൻഷ്യൽ സിറ്റി മാതൃക പ്രധാനമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി സന്ദർശിക്കുന്നു

റസിഡൻഷ്യൽ സിറ്റിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനം

ദോഹ: ബർവ റിയൽ എസ്​റ്റേറ്റിനു കീഴിൽ അൽ വക്​റയിലും ഉം ബെഷാറിലും നിർമിക്കുന്ന റെസിഡൻഷ്യൽ സിറ്റിയുടെ മാതൃക പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി സന്ദർശിച്ചു. തൊഴിലാളികൾക്കായി അൽ വക്​റ മേഖലയിൽ നിർമിക്കുന്ന ബറഹാത്​ അൽ ജനൂബ്​ റെസിഡൻഷ്യൽ സിറ്റിയുടെ മാതൃകയാണ്​ ഉദ്യോഗസ്ഥർക്കൊപ്പം പ്രധാനമന്ത്രി വിലയിരുത്തിയത്​.

റസിഡൻഷ്യൽ സിറ്റിയുടെ സൗകര്യങ്ങളെക്കുറിച്ചും നിർമാണ വിശദാംശങ്ങളെ കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. തൊഴിലാളി വിഭാഗത്തിന്‍റെ താമസ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ്​ ഉന്നത നിലവാരത്തിലെ റസിഡൻഷ്യൽ സിറ്റിയുടെ നിർമാണം പുരോഗമിക്കുന്നത്​. ഇതിനു​ പുറമെ, ഉം ബെഷാർ ​ഏരിയയിലെ മദിനത്നയിൽ കുടുംബങ്ങൾക്കായി ഒരുക്കുന്ന റസിഡൻഷ്യൽ സിറ്റിയും അദ്ദേഹം സന്ദർശിച്ചു. മികച്ച താമസ സൗകര്യത്തോടെ ഒരുങ്ങുന്ന പാർപ്പിട സമുച്ചയങ്ങൾ, ലോകകപ്പ്​ കാലത്ത്​ കാണികൾക്കുകൂടി താമസസൗകര്യം ഒരുക്കാനുള്ള സംവിധാനത്തോടെയാണ്​ തയാറാവുന്നത്​.

Tags:    
News Summary - Prime Minister's visit to the Residential City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.