കോവിഡ്​ 19: ഗള്‍ഫ്‌ ടൈംസ്‌ അനിശ്ചിതകാലത്തേക്ക്​ അച്ചടി നിർത്തി

ദോഹ: ഗൾഫ്​ ടൈംസ്​ പത്രം മാർച്ച്​ 18 മുതൽ അനിശ്ചിത കാലത്തേക്ക്​ അച്ചടി നിർത്തി.
അച്ചടി നിർത്തിയെങ്കിലും ഓണ ്‍ലൈനില്‍ പത്രം ലഭ്യമാകും.

കോവിഡ് 19 ന്‍റെ വ്യാപനം തടയുന്നതിനായി ഖത്തറിലെ വ്യവസായ മേഖല ഗതാഗതം പൂർണ്ണമായും നിരോധിച്ചതാണ് അച്ചടി നിർത്താൻ കാരണമെന്ന്​ ഗൾഫ്​ പബ്ലിഷിങ്​ ആൻഡ്​ പ്രിൻറിംഗ്​ കമ്പനിയുടെ അധികൃതർ ഒൗദ്യോഗിക വെബ്​സൈറ്റിലൂടെ അറിയിച്ചു.

അമേരിക്കന്‍ പത്രമായ സ്റ്റാര്‍, ഗള്‍ഫ്‌ ടൈംസിന്‍റെ അറബിക് പതിപ്പായ അല്‍ റായ ദിനപത്രം, ഇവിടെ നിന്നും അച്ചടിച്ചിരുന്ന അല്‍ വത്തന്‍, ഖത്തര്‍ ട്രിബ്യൂണ്‍ എന്നിവയും അനിശ്ചിതകാലത്തേക്ക്​ അച്ചടി നിർത്തിയിട്ടുണ്ട്​.

Tags:    
News Summary - The print edition of Gulf Times will not be published until further notice.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.