ദോഹ: രാജ്യത്തെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച് പ്രവർത്തിച്ച പ്രമുഖ വ്യാപാര സ്ഥാപനത്തിെൻറ നാല് ശാഖകൾ പൂട്ടിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം. കഴിഞ്ഞയാഴ്ചയിൽ നടന്ന പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ നടത്തിയതിെൻറ പേരിലാണ് നടപടി. ഒരു മാസത്തേക്കാണ് അടച്ചുപൂട്ടിയത്. ഇറക്കുമതിചെയ്യുന്ന പച്ചക്കറികൾ, പഴങ്ങൾ, മാസം എന്നിവ രാജ്യത്തിെൻറ പേരുമാറ്റി വിൽപന നടത്തുക, കേടായതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ വസ്തുക്കളും ഉൽപന്നങ്ങളും വിൽക്കുക, കലാവധി തീയതിയിലും തൂക്കത്തിലും മാറ്റംവരുത്തുക, ഉൽപന്നങ്ങളിൽ ഉൽപാദന തീയതിയും കാലാവധിയും എഴുതാതിരിക്കുക, പഴകിയ മാംസം വിൽക്കുക തുടങ്ങിയ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
ലെബനീസ്തെമാർ കമ്പനിയുടെ അൽ ഗറാഫ ശാഖ, ഖത്തരി ലെബനീസ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബ്ൾസിെൻറ മുഐതർ, അൽ ഖോർ, അൽ ഖറൈതിയാതിലുമുള്ള ശാഖകൾ എന്നിവയാണ് ഒരുമാസത്തേക്ക് അധികൃതർ അടച്ചുപൂട്ടിയത്. രാജ്യത്തെ വ്യാപാര,വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനവും ഉപഭോക്തൃ സേവനവും നിരീക്ഷിക്കുന്നതിെൻറ ഭാഗമായി നടന്ന പരിശോധനകളിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. വില നിയന്ത്രണം, ഭക്ഷ്യവസ്തുക്കളിലെ കൃത്രിമം തടയൽ തുടങ്ങിയവയുടെ ഭാഗമായാണ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പരിശോധന സജീവമാക്കിയത്. അൽ ഗറാഫയിലെ സ്ഥാപനത്തിൽ ഇറക്കുമതി ചെയ്ത ഉൽപന്നങ്ങളിൽ യഥാർഥ ഉറവിടം മാറ്റിയെഴുതിയതായി പരിശോധനയിൽ കണ്ടെത്തി. കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിറ്റതായും, കാലാവധി തീയതിയിൽ കൃത്രിമം നടത്തിയതായും പരിശോധനയിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.