ഇറാഖ്​ ഫുട്​ബാൾ താരങ്ങൾ പരിശീലനത്തിൽ

ഇറാഖിൻെറ ഹോം ഗ്രൗണ്ടായി ഖത്തർ

ദോഹ: ​2022 ഫിഫ ലോകകപ്പ്​ ഏഷ്യൻ യോഗ്യതാറൗണ്ടിൽ ഇറാഖിൻെറ ഹോം മത്സരങ്ങൾക്ക്​ ഖത്തർ വേദിയാവും.

ലോകകപ്പ്​-ഏഷ്യാകപ്പ്​ യോഗ്യത തേടിയുള്ള മൂന്നാം റൗണ്ട്​ മത്സരങ്ങൾക്ക്​ സെപ്​റ്റംബർ രണ്ടിനാണ്​ കിക്കോഫ്​ കുറിക്കുന്നത്​. ഗ്രൂപ്​ 'എ'യിൽ സെപ്​റ്റംബർ ഏഴിന്​ ഇറാനെതിരെയാണ്​​ ഇറാഖിൻെറ ആദ്യ ഹോം മത്സരം. ഈ മത്സരത്തിന്​​ അൽ ഗറാഫ സ്​​റ്റേഡിയം വേദിയാവും. രണ്ടിന്​ ദക്ഷിണകൊറിയക്കെതിരെ സോളിലാണ്​ ടീമിൻെറ ആദ്യത്തെ കളി. അത്​ കഴിഞ്ഞ്​ ഇറാഖ് ടീം അംഗങ്ങൾ ഖത്തറിലെത്തുമെന്ന്​ ദേശീയ ഫുട്​ബാൾ ഫെഡറേഷൻ അറിയിച്ചു.

നേരത്തെ രണ്ടാം റൗണ്ടിൽ ഗ്രൂപ്​ 'സി'യിൽനിന്ന്​ ഇറാന്​ പിന്നിലായാണ്​ ഇറാഖ്​ മൂന്നാം റൗണ്ട്​ മത്സരത്തിന്​ യോഗ്യത നേടിയത്​. ഖത്തറും ഇറാഖും തമ്മിലെ സൗഹ​ൃദത്തിൻെറയും ലോകകപ്പ്​ തയാറെടുപ്പിൻെറയും പേരിലാണ്​ മത്സരങ്ങൾക്ക്​ ദോഹ വേദിയാവുന്നത്​. ഇറാഖിനു പുറമെ, ചൈനയുടെ ഹോം ഗ്രൗണ്ട്​ എന്നനിലയിൽ ഒരു മത്സരത്തിനും ഖത്തർ വേദിയാവുന്നുണ്ട്​.

സെപ്​റ്റംബർ ഏഴിന്​ ​ചൈനയും ജപ്പാനും തമ്മിലെ ഗ്രൂപ്​ 'ബി' മത്സരത്തിനും ദോഹയാണ്​ വേദി. കഴിഞ്ഞ ദിവസം ചേർന്ന ഏഷ്യൻ ഫുട്​ബാൾ കോൺഫെഡറേഷൻ ഇതുസംബന്ധിച്ച തീരുമാനത്തിന്​ അംഗീകാരം നൽകി. കോവിഡ്​ സാഹചര്യത്തിൽ ചൈനയിലെ യാത്രാനിയ​ന്ത്രണങ്ങൾ പരിഗണിച്ചാണ്​ ദോഹയെ ഹോം ഗ്രൗണ്ടായി പരിഗണിച്ചത്​.ലോകകപ്പ്​ യോഗ്യതാമത്സരത്തിന്​ പുറമെ, സൗദിയുടെ അൽ നസറും ഇറാൻെറ ട്രാക്​ടർ എസ്​.സിയും തമ്മിലെ എ.എഫ്​.സി ഏഷ്യൻ ചാമ്പ്യൻസ്​ ലീഗ്​ പ്രീക്വാർട്ടർ മത്സരത്തിനും ദോഹ ഖലീഫ സ്​റ്റേഡിയം വേദിയാവും.

Tags:    
News Summary - Qatar becomes Iraq's home ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.