ദോഹ: ഗോളശാസ്ത്ര കണക്കുകൾ പ്രകാരം ശവ്വാൽ ഒന്ന് ഏപ്രിൽ 10നായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഏപ്രിൽ ഒമ്പതിന് റമദാൻ 30 പൂർത്തിയാക്കി അടുത്ത ദിവസം ചെറിയ പെരുന്നാളായിരിക്കുമെന്നുമാണ് മേഖലയിലെ ബഹിരാകാശ, ജ്യോതിശാസ്ത്ര നിരീക്ഷണത്തിലെ പ്രധാന കേന്ദ്രമായ കലണ്ടർ ഹൗസിന്റെ അറിയിപ്പ്. റമദാൻ 29ന് മാസപ്പിറവി കാണാൻ സാധ്യമല്ലെന്നും മേഖലയിൽ സൂര്യാസ്തമയത്തിനു ശേഷം മാത്രമേ ന്യൂമൂൺ സംഭവിക്കുകയുള്ളൂവെന്നും അറിയിച്ചു.
ഖത്തറിലും മറ്റു അറബ് രാജ്യങ്ങളിലും ഈ ദിവസം ചന്ദ്രപ്പിറവി ദൃശ്യമാകില്ല. ബുധനാഴ്ച രാവിലെ 5.32നായിരിക്കും ഈദ് നമസ്കാരമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, മാസപ്പിറവി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന്റെ മാസപ്പിറവി നിരീക്ഷണ കമ്മിറ്റി പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.