ദോഹ: അഫ്ഗാനിസ്താനിലെ കാന്തഹാറിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ചാവേർ സ്ഫോടനത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. ആക്രമണങ്ങളും ഭീകരവാദവും മനുഷ്യത്വരഹിതമാണെന്നും നിരപരാധികളുടെ ജീവനും സ്വത്തിനും നാശംവിതക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അനുശോചന കുറിപ്പിൽ അറിയിച്ചു. കാന്തഹാര്‍ നഗരത്തിൽ വ്യാഴാഴ്ചയുണ്ടായ ചാവേർ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 12ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.