പുതുവത്സരാശംസകൾ നേർന്ന് അമീർ

ദോ​ഹ: സൗ​ഹൃ​ദ രാ​ഷ്ട്ര​നേ​താ​ക്ക​ൾ​ക്കും ലോ​ക​ത്തി​നും പു​തു​വ​ത്സ​രാ​ശം​സ നേ​ർ​ന്ന് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. പു​തു​വ​ർ​ഷം ആ​രോ​ഗ്യ​ക​ര​വും സ​മൃ​ദ്ധ​വും പു​രോ​ഗ​തി​യു​ടേ​തു​മാ​ക​ട്ടെ​യെ​ന്ന് അ​മീ​ർ ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

സ്വ​ദേ​ശി​ക​ളും, പ്ര​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ ഖ​ത്ത​റി​ലെ ജ​ന​ങ്ങ​ൾ​ക്കും, ലോ​ക ജ​ന​ങ്ങ​ൾ​ക്കും അ​മീ​റും ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും ആ​ശം​സ നേ​ർ​ന്നു. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും വിവിധ സൗഹൃദ രാഷ്ട്ര തലവന്മാർക്കും, ജനങ്ങൾക്കും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പുതുവത്സരാശംസകൾ നേർന്നു.

Tags:    
News Summary - Qatar-Emir-New-Year-Wish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT