ദോഹ: ഖത്തർ- ഫ്രാൻസ് നയതന്ത്ര സൗഹൃദം ശക്തമാക്കി ഫ്രഞ്ച് പ്രസിഡൻറിെൻറ സന്ദർശനം. ഗൾഫ് പര്യടനത്തിെൻറ ഭാഗമായി വെള്ളിയാഴ്ച രാത്രിയോടെ ദോഹയിലെത്തിയ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച്ച നടത്തി.വിമാനത്താവളത്തിൽ ഗതാഗത മന്ത്രി ശൈഖ് ജാസിം ബിന്‍ സൈഫ് അൽ സുലൈത്തിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം ഫ്രഞ്ച് പ്രസിഡൻറിനെ സ്വീകരിച്ചു. തുടര്‍ന്ന് അമീരി ദിവാനിലെത്തിയ മാക്രോണ്‍ അമീറുമായി കൂടിക്കാഴ്ച്ച നടത്തി. ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമാക്കാന്‍ കൂടിക്കാഴ്ചകളില്‍ ധാരണയായി. സാമ്പത്തികം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം തുടങ്ങി മേഖലകളില്‍ സഹകരണം ശക്തമാക്കും. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും ഏറ്റവും പുതിയ സാഹചര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഖത്തറിെൻറ വിവിധ മന്ത്രിമാരും കൂടിക്കാഴ്ച്ചയില്‍ പങ്കാളികളായി. മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടില്‍ ഫ്രഞ്ച് പ്രസിഡൻറിനായൊരുക്കിയ അത്താഴ വിരുന്നില്‍ അമീറും ശൂറ കൗണ്‍സില്‍ സ്പീക്കറും പങ്കെടുത്തു.
അഫ്ഗാന് സഹായം
ഫ്രഞ്ച് പ്രസിഡൻറിെൻറ സന്ദർശനത്തിനിടെ ഖത്തറും ഫ്രാൻസും സംയുക്തമായി അഫ്ഗാനിൽ വിപുലമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ചികിത്സ ഉപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ, തണുപ്പകറ്റാനുള്ള വസ്ത്രങ്ങൾ എന്നിങ്ങനെ 40 മെട്രിക് ടൺ ദുരിതാശ്വാസ വസ്തുക്കളാണ് അഫ്ഗാനിലെ രാജ്യാന്തര സംഘങ്ങൾക്ക് എത്തിച്ചത്.കാബൂളിൽ സ്ഥാപിക്കുന്ന അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രികൾക്കുള്ള സജ്ജീകരണങ്ങളാണ് ഫ്രാൻസ് പ്രധാനമായും എത്തിച്ചത്. ഖത്തർ സൈനിക വിമാനത്തിലായിരുന്നു ഇവ കാബൂളിലെത്തിച്ചത്. അഫ്ഗാനിലെ സാധാരണ ജനങ്ങളുടെ ഉന്നമനത്തിനായി ഇടപെടുന്നതിെൻറ ഭാഗമായാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.