ദോഹ: ഖത്തർ ലിക്വിഫൈഡ് ഗ്യാസ് കമ്പനിയും (ഖത്തർ ഗ്യാസ്) തായ്ലൻഡിലെ മാപ് താ ഫുട് എൽ.എൻ.ജി റിസീവിങ് ടെർമിനലും തമ്മിലുള്ള കരാറിെൻറ ഭാഗമായുള്ള ആദ്യ എൽ.എൻ.ജി ക്യൂമാക്സ് കാർഗോ അയച്ചു. ക്യൂമാക്സ് എൽ.എൻ.ജി കപ്പലായ ബൂ സമാറ വഴി കാർഗോ മാപ് താ ഫുട് ടെർമിനലിൽ എത്തിയതായി ഖത്തർ ഗ്യാസ് വാർത്തകുറിപ്പിൽ അറിയിച്ചു. 2011ൽ മാപ് താ ഫുട് എൽ.എൻ.ജി റിസീവിങ് ടെർമിനൽ പ്രവർത്തനക്ഷമമായതിനുശേഷം അവിടെയെത്തുന്ന ആദ്യ എൽ.എൻ.ജി ക്യൂമാക്സ് കാർഗോയാണിത്. 2012ൽ ഖത്തർ ഗ്യാസും മാപ് താ ഫുട് എൽ.എൻ.ജി റിസീവിങ് ടെർമിനലും തമ്മിൽ സെയിൽ ആൻഡ് പർച്ചേസ് കരാർ ഒപ്പുവെച്ചശേഷം ക്യൂഫ്ലെക്സ് കപ്പലുകൾ വഴി 90 ലക്ഷം ടൺ എൽ.എൻ.ജി ഇറക്കിയിട്ടുണ്ട്. 20 വർഷത്തേക്കുള്ള കരാർ പ്രകാരം വർഷത്തിൽ ശരാശരി 20 ലക്ഷം ടൺ എൽ.എൻ.ജി അയക്കും.
പരമ്പരാഗത എൽ.എൻ.ജി കപ്പലുകളെക്കാൾ 80 ശതമാനത്തിലധികം വലുപ്പമുള്ള ക്യൂമാക്സ് കാർഗോ കപ്പലിൽ 2,66,000 ക്യൂബിക് മീറ്റർ എൽ.എൻ.ജി ഉൾക്കൊള്ളാനാവും. ഖത്തർ ഗ്യാസിെൻറ കൈവശം 13 ക്യൂമാക്സ് കാർഗോ കപ്പലുകളുണ്ട്. 1984ൽ പ്രവർത്തനം തുടങ്ങിയ ഖത്തർ ഗ്യാസ് വർഷത്തിൽ 4.2 കോടി ടൺ ഉൽപാദനവുമായി ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി ഉൽപാദകരാണ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള 28 രാജ്യങ്ങളിലേക്ക് ഖത്തർ ഗ്യാസ് ഇപ്പോൾ എൽ.എൻ.ജി കയറ്റിയയക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.