ദോഹ: കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുെട പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) ലൈഫ് ഇൻഷുറൻസ് പദ്ധതി പുന:രാരംഭിച്ചു. ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഐ.സി.ബി.എഫിന്‍റെ ഓഫിസ് തുമാമ റോഡില്‍ തൈസീര്‍ പെട്രോള്‍ സ്റ്റേഷന് പിറകിലായുള്ള ഇൻറഗ്രേറ്റഡ് ഇന്ത്യന്‍ കമ്യൂണിറ്റി സെൻററിലാണ് (െഎ.െഎ.സി.സി) പ്രവർത്തിക്കുന്നത്.
പ്രവാസി ഇന്ത്യക്കാർക്കായി ദമാൻ ഇസ്ലാമിക് ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതി നടത്തുന്നത്. 125 റിയാൽ ആണ് രണ്ട് വർഷത്തേക്കുള്ള പോളിസി തുക. പദ്ധതിയിൽ ചേരുന്ന പ്രവാസിയുടെ ഏത് കാരണത്താലുമുള്ള മരണം, പൂർണമായ ശാരീരിക വൈകല്യം എന്നിവക്ക് 100,000 റിയാലാണ് കുടുംബത്തിന് ലഭിക്കുക. ഭാഗികമായ അംഗവൈകല്യത്തിന് െമഡിക്കൽബോർഡ് നിശ്ചയിക്കുന്ന വൈകല്യശതമാനം അനുസരിച്ചും തുക നൽകും.
ഖത്തർ ഐ.ഡിയുള്ള 18 വയസിനും 65 വയസിനും ഇടയിൽ പ്രായമുള്ള ഏത് ഇന്ത്യക്കാരനും പദ്ധതിയിൽ ചേരാം. ഏത് രാജ്യത്ത് വച്ചാണ് മരണമെങ്കിലും പോളിസി തുക ലഭിക്കും. അതത് രാജ്യത്തുള്ള അധികൃതരോ സ്ഥാപനങ്ങളോ നൽകുന്ന മരണ സർട്ടിഫിക്കറ്റാണ് ഇതിനായി ഹാജരാക്കേണ്ടത്. അപകടം പോലുള്ള സംഭവങ്ങളിലും ഭാഗിക ൈവകല്യമുണ്ടാകുന്ന സംഭവങ്ങളിലും ഇങ്ങനെയാണ് ചെയ്യേണ്ടത്.
കഴിഞ്ഞ മാർച്ച് വരെ 5612 പേർ പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്. 77867794 എന്ന ഹെൽപ്ലൈൻ നമ്പറിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. 55745265, 77981614 എന്നീ നമ്പറുകളിലും വിവരങ്ങൾ ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ഡിസംബർ 24ന് മുൻ ഇന്ത്യൻ എംബാസഡർ പി. കുമരനാണ് നിർവഹിച്ചിരുന്നത്.
2020 ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്. ഇതുവരെ എട്ടുപേരുടെ കുടുംബങ്ങൾക്ക് ആനുകൂല്യം ലഭ്യമായിട്ടുണ്ട്. ഇത്തരം ഒരു പദ്ധതി ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി നടപ്പിലാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഐ.സി.ബി.എഫ് പ്രസിഡൻറ് പി.എൻ. ബാബുരാജൻ പറഞ്ഞു. ഓഫിസുമായി ബന്ധപ്പെട്ട് എല്ലാവരും പദ്ധതിയിൽ അംഗങ്ങളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓഫിസിൽ പ്രത്യേകമായി ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ദോഹ: ഐ.സി.ബി.എഫിന്‍റെ ലീഗൽ ക്ലിനിക് സെപ്റ്റംബർ 10ന് വൈകുന്നേരം ആറിന് നടക്കും. കോവിഡ് പശ് ചാത്തലത്തിൽ സൂം പ്ലാറ്റ്ഫോമിലൂടെയാണ് ഇത്തവണ സേവനം ലഭിക്കുക. നിയമസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് പൂർണമായും സൗജന്യമായി നിയമസേവനങ്ങൾ ലഭിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ icbfqatar@gmail.com എന്ന അഡ്രസിലേക്ക് മുൻകൂട്ടി മെയിൽ ചെയ്ത് രജിസ്ട്രേഷൻ നടത്തണം. സൂം ഐഡി: 882 2917 2674, പാസ്വേർഡ്: 237712. സൂം ലിങ്ക് മെയിലിൽ അയച്ചുതരും. കൂടുതൽ വിവരങ്ങൾക്ക് ജോയിൻറ് സെക്രട്ടറി സന്തോഷ് കുമാർ പിള്ളയുമായി 70406468 നമ്പറിൽ ബന്ധപ്പെടാം.
നിയമസഹായത്തോടൊപ്പം ഖത്തറിലെ നിയമമേഖലയുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസുമുണ്ട്. അഡ്വ. നിസാർ കോച്ചേരി 'ഖത്തർ തൊഴിൽ നിയമം, പുതിയ മാറ്റങ്ങൾ' എന്ന വിഷയത്തിൽ ക്ലാസെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.