ഖത്തർ ഫുട്​ബാൾ ടീമി​െൻറ യൂറോപ്യൻ ടൂറി​െൻറ ഭാഗമായി ക്യൂ.എഫ്​.എ പോർചുഗലിൽ ഒരുക്കിയ ഫാൻ സോണിലെത്തിയ കുഞ്ഞു ആരാധകൻ

ഖത്തർ പോർചുഗലിൽ; നാളെ സൂപ്പർ ഫൈറ്റ്​

ദോഹ: ലോകകപ്പിന്​ തയാറെടുക്കുന്ന ഖത്തർ ദേശീയ ഫുട്​ബാൾ ടീം പോർചുഗലിൽ. പ്രമുഖ ടീമുകളെല്ലാം ലോകകപ്പ്​ യോഗ്യത റൗണ്ടി​െൻറ തിരിക്കിലായപ്പോൾ, എതിരാളികളെ തേടി അവരുടെ തട്ടകത്തിലേക്കാണ്​ ഖത്തറി​െൻറ യാത്ര. യൂറോപ്യൻ യോഗ്യത റൗണ്ടിൽ ഗ്രൂപ്​ 'എ'യിൽ അതിഥിരാജ്യമായ ഖത്തർ ശനിയാഴ്​ച രാത്രി പോർചുഗലിനെയും ചൊവ്വാഴ്​ച അയർലൻഡിനെയും നേരിടും.

നവംബറിൽ കിക്കോഫ്​ കുറിക്കുന്ന അറബ്​ കപ്പിന്​ മുന്നോടിയായി ഖത്തർ ദേശീയ ടീമി​െൻറ നിർണായക യൂറോപ്യൻ പര്യടനം കൂടിയാണിത്​. കോച്ച്​ ഫെലിക്​സ്​ സാഞ്ചസിനുകീഴിൽ മുൻനിര താരങ്ങളടങ്ങിയ ഖത്തർ സംഘം ഞായറാഴ്​ച തന്നെ പോർചുഗലിലെ ഫറോയിലെത്തി. അഞ്ചു ദിവസമായി സജീവ പരിശീലനത്തിലാണ്​ 30 അംഗ സംഘം. സൂപ്പർ താരങ്ങളായ അൽ മുഈസ്​ അലി, അക്രം അഫീഫി, മുഹമ്മദ്​ മുൻതാരി, കരിം ബൗദിയാഫ്​, അഹൻ അൽ ഹൈദോസ്​ തുടങ്ങിയവരെല്ലാം സ്​റ്റാർസ്​ ലീഗിന്​ അവധി നൽകി ദേശീയ ടീമിനൊപ്പമുണ്ട്​.

സെപ്​റ്റംബർ നാലിന്​ ഹംഗറിയിലെ ഡെബ്രസിനിൽ നേരിട്ടതിനേക്കാൾ കരുത്തരായ പോർചുഗലാവും ശനിയാഴ്​ച രാത്രിയിൽ ഖത്തറിന്​ മുന്നിൽ ബൂട്ടുകെട്ടുന്നത്​. ലോകതാരം ക്രിസ്​റ്റ്യാനോ റൊണാൾഡോയും പോർചുഗലിനായി കളത്തിലിറങ്ങും. ഇംഗ്ലീഷ്​ ക്ലബ്​ മാഞ്ചസ്​റ്റർ യുനൈറ്റഡിനായി കളിക്കുന്ന താരം കഴിഞ്ഞ ദിവസം നാട്ടി​ൽ മടങ്ങിയെത്തി ദേശീയ ടീമിനൊപ്പം ചേർന്നു. സെപ്​റ്റംബറിലെ മത്സരത്തിൽ 3-1നായിരുന്നു ഖത്തർ പോർചുഗലിനോട്​ തോറ്റത്​.

Tags:    
News Summary - Qatar in Portugal; Super fight tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.