ദോഹ: ഫുട്ബാൾ ലോകകപ്പ് മത്സരങ്ങൾ കേവലം പന്തുകളിയാഘോഷങ്ങൾ എന്നതിനപ്പുറം സാംസ്കാരികവും രാഷ്ട്രീയവുമായ കൈമാറ്റങ്ങളുടെ കൂടി വേദിയാണെന്നും ആ നിലയിൽ ഖത്തർ 2022 ഒരു പുതിയ ചരിത്രം രചിച്ചുവെന്നും ‘ഗൾഫ് മാധ്യമം’ റീജനൽ മാനേജർ ടി.എസ്. സാജിദ് പറഞ്ഞു. സി.ഐ.സി ദോഹ സംഘടിപ്പിച്ച ‘ഖത്തർ ലോകകപ്പ് പ്രതീക്ഷകൾ പ്രചോദനങ്ങൾ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിൽ ആദ്യമായാണ് ഒരു അറബ് രാജ്യം ഒരു ലോകമേളക്ക് ആതിഥ്യം അരുളുന്നത്. തുല്യതകളില്ലാത്ത അഗ്നിപരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോഴും ഈ കൊച്ചുരാജ്യം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും ഉയർന്ന സംസ്കാരവും ക്ഷമയും സൂക്ഷ്മതയും അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലാറ്റിനമേരിക്കക്കാർ അറബ് നാട്ടിലെ സാംസ്കാരിക തനിമയെയും വിശ്വാസവും കർമപരവുമായ വൈവിധ്യങ്ങളെയും നേരിട്ടനുഭവിക്കാൻ കാണിച്ച ഉത്സാഹം അവരിൽ കുടികൊള്ളുന്ന ആത്മീയതയെ പ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നു എന്നും അഭിപ്രായപ്പെട്ടു.
മുഹമ്മദ് ഹാഷിം ഖിറാഅത്ത് നടത്തി. നാസിമുദ്ദീൻ സ്വാഗതം പറഞ്ഞു. സി.ഐ.സി ദോഹ സോൺ ആക്ടിങ് പ്രസിഡൻറ് ഐ.എം. മുഹമ്മദ് ബാബു അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹാഷിം ഗാനമാലപിച്ചു. സി.ഐ.സി ദോഹ സോൺ ആക്ടിങ് സെക്രട്ടറി ജഅ്ഫർ സമാപന പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.