അന്താരാഷ്ട്ര സഹായം ഏകീകരിക്കുന്ന യോഗത്തിൽ വിദേശകാര്യ സഹമന്ത്രി പങ്കെടുത്തു
ദോഹ: ഫലസ്തീെൻറ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്നും സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും ഖത്തർ. ഫലസ്തീൻ ജനതക്കുള്ള അന്താരാഷ്ട്ര സഹായം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട അഡ്ഹോക് കമ്മിറ്റി യോഗത്തിലാണ് ഖത്തർ ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിനെ പ്രതിനിധാനംചെയ്ത് വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യമന്ത്രാലയം വക്താവുമായ ലുൽവ റാഷിദ് അൽ ഖാതിർ യോഗത്തിൽ പങ്കെടുത്തു.
ഫലസ്തീനിലെ ഇസ്രായേലിെൻറ അധിനിവേശവും വെസ്റ്റ് ബാങ്കിലെയും ജറൂസലമിലെയും അനധികൃത കുടിയേറ്റവും ഗസ്സ ഉപരോധവും തുടരുകയാണ്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹത്തിെൻറ മൗനം അപകടകരമാണ്. ഫലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം കുറ്റകരമായ മൗനം പാലിക്കുന്നത് തുടരുകയാണെന്നും ലുൽവ അൽ ഖാതിർ പറഞ്ഞു.
ഫലസ്തീനിൽ കോവിഡ്-19 വ്യാപനം രൂക്ഷമാണ്. പകുതിയോളം പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇതിനിടയിലും ഇസ്രായേലിെൻറ അതിക്രമങ്ങൾ തുടരുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ഫലസ്തീൻ പ്രവിശ്യകളിലേക്ക് മെഡിക്കൽ സഹായം നൽകുന്നതിന് മുന്നോട്ടുവന്ന അന്താരാഷ്ട്ര പങ്കാളികളെ വിദേശകാര്യസഹമന്ത്രി പ്രശംസിച്ചു. ഫലസ്തീനിലേക്കുള്ള മെഡിക്കൽ വിതരണം തടസ്സപ്പെടുത്തുന്ന ഇസ്രായേൽ നടപടികൾ അപലപനീയമാണ്. അന്താരാഷ്ട്ര നിയമങ്ങൾക്കും ചാർട്ടറുകൾക്കും വിരുദ്ധമായാണ് ഇസ്രായേൽ നടപടികൾ. മനുഷ്യത്വത്തിന് നേരെയുള്ള ഗുരുതരമായ കുറ്റകൃത്യമാണ് ഫലസ്തീനിൽ നടക്കുന്നതെന്നും അവർ വ്യക്തമാക്കി. ഫലസ്തീൻ സഹോദരന്മാരുടെ ദുരിതമകറ്റുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ഖത്തർ ഏതറ്റം വരെയും പോകും. എപ്പോഴും ഖത്തറിെൻറ പിന്തുണ ഫലസ്തീന് ഉണ്ടാകുമെന്നും അവർ പറഞ്ഞു.
ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും അനധികൃത കുടിയേറ്റവും അവസാനിപ്പിക്കുകയും ജറൂസലം ആസ്ഥാനമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നുമാണ് ഫലസ്തീൻ വിഷയത്തിൽ ഖത്തറിെൻറ നിലപാട്. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പ്രമേയങ്ങൾ അനുസരിച്ചും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുമായിരിക്കണം ഇത്. ഫലസ്തീനിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവർക്കും തിരികെയെത്താനും സാധിക്കണം. 70 വർഷത്തിലധികമായി തുടരുന്ന പ്രതിസന്ധിക്ക് സുസ്ഥിര പരിഹാരം കാണുന്നതിന് ഖത്തർ കാണുന്ന മാർഗമിതാണെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിക്കുന്നു. ഫലസ്തീനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ഇസ്രായേലുമായി ഖത്തറിന് ബന്ധം ഉണ്ടാവില്ല. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച അയൽരാജ്യങ്ങളുമായി ഖത്തർ ചേരില്ലെന്നും വിദേശകാര്യസഹമന്ത്രി അടുത്തിടെ പറഞ്ഞിരുന്നു. കാര്യങ്ങൾ സാധാരണ നിലയിൽ ആവുക എന്നതല്ല ഫലസ്തീൻ പ്രശ്നപരിഹാരം. ഫലസ്തീനികൾ നിലവിൽ ഏറ്റവും മോശമായ സാഹചര്യത്തിലാണ് കഴിയുന്നത്. രാജ്യമില്ലാത്ത ജനങ്ങളാണവർ. അവർ ജീവിക്കുന്നത് അധിനിവേശത്തിന് കീഴിലാണ്. ഇക്കാര്യങ്ങളെല്ലാം പരിഹരിക്കപ്പെടണം. ആഭ്യന്തരരംഗത്തും വൈദേശിക തലത്തിലും ഫലസ്തീൻ ജനതക്ക് സഹായവും പിന്തുണയും നൽകുന്ന പ്രഥമരാജ്യം കൂടിയാണ് ഖത്തർ.
കഴിഞ്ഞവർഷം മാത്രം 180 ദശലക്ഷം ഡോളർ ഖത്തർ ഫലസ്തീന് നൽകിക്കഴിഞ്ഞു. ഗസ്സയിൽ തകർക്കപ്പെട്ട 10,000 വീടുകളുടെ പുനർനിർമാണത്തിന് ഈ തുക ഏറെ പ്രയോജനപ്പെട്ടു. ഗസ്സയിലെ എല്ലാ പുനർനിർമാണ പ്രവർത്തനങ്ങൾക്കും ഖത്തറിെൻറ നേതൃത്വത്തിലുള്ള ഗസ്സ പുനർനിർമാണ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. അമീറിെൻറ ഉത്തവ് പ്രകാരം 2021ലും 360 മില്യൻ ഡോളറിെൻറ സാമ്പത്തികസഹായമാണ് ഫലസ്തീന് ലഭിക്കുക. ഫലസ്തീന് ഖത്തറിെൻറ സാമ്പത്തിക സഹായം ഇപ്പോഴും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.